അവ്യക്തതകൾ ബാക്കി, സച്ചിന്റെ ഇഞ്ചുറിയിൽ ഒഫീഷ്യൽ പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്സ്.
പരിക്കും തോൽവികളുമായി ഒരു കഠിനമായ സമയത്തിലൂടെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ജംഷെഡ്പൂർ എഫ്സി,നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ്സി,പഞ്ചാബ് എന്നിവർക്ക് പുറമേ ചെന്നൈയിൻ എഫ്സി കൂടി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു.
ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ അവരുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന് മുന്നേ തന്നെ ദിമി പരിക്ക് കാരണം പുറത്തായിരുന്നു. മത്സരത്തിൽ ഗോൾകീപ്പർ സച്ചിൻ സുരേഷും ഡിഫൻഡർ മാർക്കോ ലെസ്ക്കോവിച്ചും പരിക്ക് കാരണം പുറത്തായിരുന്നു. അങ്ങനെ തിരിച്ചടികളാൽ സമ്പന്നമായ ഒരു മത്സരമായിരുന്നു അവസാനിച്ചിരുന്നത്.
മത്സരത്തിൽ പരിക്കേറ്റ സച്ചിൻ സുരേഷിന്റെ കാര്യത്തിലെ അപ്ഡേറ്റ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ടുതന്നെ നൽകിയിട്ടുണ്ട്. ഷോൾഡർ ഇഞ്ചുറി സ്ഥിരീകരിക്കുകയാണ് ഇവർ ചെയ്തിട്ടുള്ളത്.എന്നാൽ സച്ചിൻ കൃത്യമായി എത്ര കാലം പുറത്തിരിക്കും എന്നത് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടില്ല. മറിച്ച് കുറച്ചധികം കാലം പുറത്തിരിക്കും എന്നാണ് അവർ നൽകിയ അപ്ഡേറ്റിൽ ഉള്ളത്.ഈ സീസൺ അദ്ദേഹത്തിന് നഷ്ടമാകുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ മാത്രം ബാക്കിയാണ്.
കഴിഞ്ഞ ചെന്നൈക്കെതിരായുള്ള മത്സരത്തിൽ ഗോൾകീപ്പർ സച്ചിൻ സുരേഷിന് ഷോൾഡർ ഇഞ്ചുറിയാണ് പിടിപെട്ടിട്ടുള്ളത്. ഈ അപ്രതീക്ഷിത തിരിച്ചടി കുറച്ച് അധികം കാലം അദ്ദേഹത്തെ സൈഡ് ലൈനിൽ ഇരുത്തും. ഈ പരിക്കിൽ നിന്ന് അദ്ദേഹം എത്രയും പെട്ടെന്ന് മുക്തനാവട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു,ഇതാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക അപ്ഡേറ്റ്.
ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ഗോവയെയാണ് നേരിടുക. മത്സരത്തിൽ സച്ചിൻ ഉണ്ടാവില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞു. കരൺജിത് സിംഗ് ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ ആയി കൊണ്ട് ഉണ്ടാവുക.കഴിഞ്ഞ മത്സരത്തിൽ സച്ചിന്റെ പകരക്കാരനായി ഇറങ്ങിയ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു.