ഒഫീഷ്യൽ! ആദ്യത്തെ സൈനിങ്ങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
ഒടുവിൽ ഈ സീസണിലെ ആദ്യ സൈനിങ്ങ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നു. ഗോൾകീപ്പർ സോം കുമാറിനെ സ്വന്തമാക്കിയ വിവരമാണ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ആരാധകരെ അറിയിച്ചിട്ടുള്ളത്. ഇന്ന് രാവിലെ ഇക്കാര്യം മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
കേവലം 19 വയസ്സ് മാത്രമുള്ള ഈ താരം ഇന്ത്യയുടെ അണ്ടർ 20 ഇന്റർനാഷണൽ ആണ്. അണ്ടർ 20 സാഫ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയപ്പോൾ ഇന്ത്യയ്ക്കുവേണ്ടി തിളങ്ങിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം.അന്ന് ഗോൾഡൻ ഗ്ലൗ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. 2021ൽ സോം കുമാർ ഇന്ത്യ വിട്ടുകൊണ്ട് യൂറോപ്പിലേക്ക് പോവുകയായിരുന്നു. ഇതുവരെ യൂറോപ്പിലെ സ്ലോവേനിയൻ ക്ലബ്ബിൽ ആയിരുന്നു ഇദ്ദേഹം കളിച്ചിരുന്നത്.അവിടുത്തെ അണ്ടർ 19 ടീമിന്റെ ഗോൾ കീപ്പറായിരുന്നു അദ്ദേഹം.
അവിടെ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ളത്. ഇതോടെ സച്ചിൻ സുരേഷിന് പുറമേ ഒരു ഗോൾകീപ്പർ കൂടി ബ്ലാസ്റ്റേഴ്സിന് സ്വന്തമായി കഴിഞ്ഞു. ഇനി നോറ ഫെർണാണ്ടസിന്റെ കൂടി വരവ് ഒഫീഷ്യലായി പ്രഖ്യാപിക്കാൻ ഉണ്ട്.ഐസ്വാൾ എഫ്സിയുടെ ഗോൾ കീപ്പറായ ഇദ്ദേഹത്തെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.
രണ്ട് ഗോൾ കീപ്പർമാർ ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരുന്നു.ലാറ ശർമ,കരൺജിത്ത് സിംഗ് എന്നവരായിരുന്നു ആ ഗോൾകീപ്പർ.അവരുടെ സ്ഥാനത്തേക്കാണ് ഈ താരങ്ങൾ എത്തുന്നത്. ഏതായാലും ഈ സമ്മറിലെ ആദ്യ സൈനിങ്ങ് ആണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.നൂഹ് സദൂയിയുടെ സൈനിങ് ബ്ലാസ്റ്റേഴ്സ് ആദ്യം പ്രഖ്യാപിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സോം കുമാറിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിഗണിച്ചിട്ടുള്ളത്.