ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തിരുവോണ സമ്മാനം നൽകുമോ? മത്സരത്തെക്കുറിച്ച് പുറത്തുവരുന്ന സൂചനകൾ ഇങ്ങനെ!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്. സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് ഇത്തവണത്തെ ഐഎസ്എല്ലിന് തുടക്കമാകുന്നത്. ഇക്കാര്യം ഐഎസ്എൽ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ എവിടെ വെച്ചുകൊണ്ട് നടക്കും? ഏതൊക്കെ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും എന്നുള്ളതിൽ യാതൊരുവിധ സ്ഥിരീകരണങ്ങളും അവർ നടത്തിയിട്ടില്ല. നിലവിലെ സൂചനകൾ പ്രകാരം കൊൽക്കത്തയിൽ വെച്ചു കൊണ്ടായിരിക്കും ആദ്യം മത്സരം അരങ്ങേറുക.
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അറിയേണ്ടത് ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ മത്സരത്തെ കുറിച്ചാണ്.അതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ പതിനഞ്ചാം തീയതിയോ അതല്ലെങ്കിൽ പതിനാറാം തീയതിയോ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ മത്സരം നടക്കുക.കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് തന്നെയായിരിക്കും ഈ മത്സരം അരങ്ങേറുക.
സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് തിരുവോണനാൾ. പതിനാറാം തീയതി തിരുവോണ നാളിന്റെ പിറ്റേ ദിവസവുമാണ്. അതായത് ആദ്യ മത്സരത്തിൽ തന്നെ വിജയിക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അതൊരു തിരുവോണ സമ്മാനം തന്നെയായിരിക്കും.അതിന് കേരള ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. പലപ്പോഴും ആദ്യ മത്സരങ്ങളിൽ വിജയിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കരുത്ത് കാണിക്കാറുണ്ട്.
ഹോം മൈതാനത്താണ് എന്നത് ക്ലബ്ബിന് സംബന്ധിച്ചിടത്തോളം വലിയ ഒരു അനുകൂല ഘടകം തന്നെയാണ്.പക്ഷേ എതിരാളികൾ ആരാണ് എന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല. അതിനെ ആശ്രയിച്ചായിരിക്കും വിജയ പരാജയ സാധ്യതകൾ നിലകൊള്ളുന്നത്. എന്നിരുന്നാലും സ്റ്റാറെയുടെ കീഴിൽ ആദ്യ ഐഎസ്എൽ മത്സരത്തിൽ ഒരു തകർപ്പൻ വിജയം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
നിലവിൽ ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലാണ് ഉള്ളത്. രണ്ട് മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്സ് ഒരു മത്സരത്തിൽ സമനില വഴങ്ങി. ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്. ഓഗസ്റ്റ് 23 ആം തീയതിയാണ് ഈ മത്സരം നടക്കുക.