യെസ്..! ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ,ധാരണയിലെത്തി.

രണ്ട് സൈനിങ്ങുകളാണ് പ്രധാനമായും കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ നടത്തിയിട്ടുള്ളത്. മുന്നേറ്റ നിരയിലേക്ക് വിദേശ സാന്നിധ്യമായി കൊണ്ട് ജോഷുവ സിറ്റോറിയോയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഡിഫൻസിലേക്ക് ഇന്ത്യൻ താരമായ പ്രബീർ ദാസും എത്തിയിട്ടുണ്ട്. പക്ഷേ നിരവധി താരങ്ങൾ ക്ലബ്ബ് വിട്ടതിനാൽ അവരുടെയൊക്കെ അഭാവം ക്ലബ്ബിന് നികത്തേണ്ടതുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇഷാൻ പണ്ഡിത.25 വയസ്സുള്ള ഈ സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ കരാർ അവസാനിച്ചുകൊണ്ട് ഫ്രീയായിട്ടുണ്ട്.ഇന്ത്യൻ സ്ട്രൈക്കറെ സ്വന്തമാക്കാൻ വേണ്ടി ചെന്നൈയിൻ എഫ് സി ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ അവരുടെ പരിശീലകന് താല്പര്യമില്ലാത്തതിനാൽ അവർ പിൻവാങ്ങിയിട്ടുണ്ട്.

ഇപ്പോൾ കാര്യങ്ങളെല്ലാം ബ്ലാസ്റ്റേഴ്സിന് അനുകൂലമായിട്ടുണ്ട്. താരവുമായുള്ള ചർച്ച ഫലം കണ്ടിട്ടുണ്ട്. ഇഷാൻ കേരള ബ്ലാസ്റ്റേഴ്സ് പേഴ്സണൽ ടെംസ് അംഗീകരിച്ചു കഴിഞ്ഞു.ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.അടുത്ത സീസണിൽ അദ്ദേഹം ടീമിനോടൊപ്പം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാക്സിമസ് ഏജന്റ് ആണ് ഇത് റിപ്പോർട്ട് ചെയ്തത്. രണ്ടോ അതിലധികമോ വർഷത്തേക്കുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പുവെക്കുക.

ജംഷഡ്പൂർ എഫ്സിക്ക് പുറമെ ഗോവക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. തന്റെ കരിയറിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ കളിച്ച 41 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് ഇദ്ദേഹം നേടിയിട്ടുള്ളത്. ഇന്ത്യയുടെ നാഷണൽ ടീമിന് വേണ്ടി ആറു മത്സരങ്ങൾ കളിച്ച ഇഷാൻ ഒരു ഗോൾ നേടിയിട്ടുണ്ട്.

Ishan PanditaKerala Blasters
Comments (0)
Add Comment