ഇല്ല..സോറ്റിരിയോയുടേയും പെപ്രയുടേയും കാര്യത്തിൽ തീരുമാനമായിട്ടില്ല!

കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ നിലവിൽ തായ്‌ലാൻഡിലാണ് ഉള്ളത്. അവിടെയാണ് ഇത്തവണ പ്രീ സീസൺ നടക്കുന്നത്.മികയേൽ സ്റ്റാറേയുടെ നേതൃത്വത്തിലുള്ള പരിശീലകസംഘം ആദ്യം അവിടെ എത്തിച്ചേരുകയായിരുന്നു. പിന്നീട് താരങ്ങൾ ഓരോരുത്തരായി ടീം ക്യാമ്പിൽ ജോയിൻ ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് വിദേശ താരങ്ങൾ ഇപ്പോൾ ടീമിനോടൊപ്പം ഉണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന ജോഷുവാ സോറ്റിരിയോയാണ് ഒരു വ്യക്തി.പരിക്ക് കാരണം കഴിഞ്ഞ സീസണിൽ കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കിക്കൊണ്ട് അദ്ദേഹത്തെ ഫ്രീ ഏജന്റ് ആയി കൊണ്ടുപോകാൻ അനുവദിക്കും എന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ടീം ക്യാമ്പിൽ ജോയിൻ ചെയ്തതോടെ ഇതിനെല്ലാം വിരാമമായി.

സോറ്റിരിയോ ക്ലബ്ബിനകത്ത് തുടരുമെന്ന് തന്നെയാണ് പിന്നീടുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചത്. അതേസമയം മറ്റൊരു സൂപ്പർതാരമായ പെപ്രയും ടീം ക്യാമ്പിൽ ഉണ്ട്. അദ്ദേഹവും ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് ഇതോടെ ഉറപ്പായിരുന്നു. പക്ഷേ ഉറപ്പിക്കാൻ ആയിട്ടില്ല എന്നാണ് IFT ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതായത് ഈ രണ്ടു താരങ്ങളുടെയും കാര്യത്തിൽ ക്ലബ്ബ് ഒരു തീരുമാനം എടുത്തിട്ടില്ല.തീരുമാനമെടുക്കാനുള്ള അധികാരം നിലവിൽ പരിശീലകനാണ് ഉള്ളത്.ഈ പ്രീ സീസണിൽ ഫ്രണ്ട് താരങ്ങളുടെയും പ്രകടനം കാര്യമായ രീതിയിൽ തന്നെ പരിശീലകർ വീക്ഷിക്കും. തങ്ങൾക്ക് അനുയോജ്യമായ താരമാണ് എന്ന് തോന്നിയാൽ മാത്രമാണ് സ്റ്റാറേയും സംഘവും ഈ താരങ്ങളെ നിലനിർത്തുക. അല്ല എന്നുണ്ടെങ്കിൽ ഇവരെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കും.

ചുരുക്കത്തിൽ ഈ രണ്ടു താരങ്ങളുടെയും ഭാവി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ കൈകളിലാണ് ഉള്ളത്.പ്രീ സീസൺ അവസാനിച്ചാൽ ഉടൻ രണ്ടു താരങ്ങളുടെയും കാര്യത്തിൽ ഒരു ഫൈനൽ ഡിസിഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രണ്ടുപേരെയും ഒഴിവാക്കുകയാണെങ്കിൽ പകരം വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഉടനടി സൈൻ ചെയ്യേണ്ടിവരും.

Jaushua SotirioKwame Peprah
Comments (0)
Add Comment