കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടു കഴിഞ്ഞു. പുതിയ ഒരു പരിശീലകനെ നിയമിക്കുക എന്നതാണ് ക്ലബ്ബിന് മുന്നിലുള്ള ആദ്യത്തെ ജോലി.അതിനുശേഷമാണ് താരങ്ങളുടെ കാര്യത്തിൽ ഫൈനൽ ഡിസിഷൻ ബ്ലാസ്റ്റേഴ്സ് എടുക്കുക.
പക്ഷേ താരങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. പല പ്രധാനപ്പെട്ട താരങ്ങളും ക്ലബ്ബ് വിട്ടേക്കുമെന്നാണ് സൂചനകൾ. നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളെ കുറിച്ചും സൂചനകൾ ലഭിക്കുന്നുണ്ട്. അതിലൊരു താരമാണ് ഇന്ത്യൻ പ്രതിരോധനിര താരമായ നവോച്ച സിങ്. അദ്ദേഹം ഈ സീസൺ ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്.
പക്ഷേ ലോൺ അടിസ്ഥാനത്തിലായിരുന്നു കളിച്ചിരുന്നത്.യഥാർത്ഥത്തിൽ അദ്ദേഹം മുംബൈ സിറ്റിയുടെ താരമാണ്.ഐബന് പരിക്കേറ്റത് കൊണ്ട് തന്നെ നവോച്ച സിങ്ങിന് അവസരം ലഭിക്കുകയായിരുന്നു.കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് പ്രതിരോധനിരയിൽ അദ്ദേഹം മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് സംതൃപ്തരാണ്.
അദ്ദേഹത്തേ നിലനിർത്താൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം താരവുമായി സംസാരിക്കുകയും താരം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇനി കരാറിൽ എത്തേണ്ടത് മുംബൈ സിറ്റിയുമായാണ്. മുംബൈ ആവശ്യപ്പെടുന്ന തുക താരത്തിന് വേണ്ടി നൽകേണ്ടിവരും. എന്നാൽ മാത്രമാണ് പെർമനന്റ് ഡീൽ നടക്കുകയുള്ളൂ. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്.
ഏതായാലും പല താരങ്ങളുടെയും ഭാവി ക്ലബ്ബിന് തീരുമാനിക്കാനുണ്ട്. പലരും ക്ലബ്ബ് വിടും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. അതേസമയം ലൂണ,മിലോസ്,സോറ്റിരിയോ എന്നിവരൊക്കെ ക്ലബ്ബിനോടൊപ്പം തന്നെ തുടരും എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.