കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷ്വാ സോറ്റിരിയോയുടെ കാര്യത്തിൽ എന്തൊക്കെയാണ് സംഭവിച്ചത് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ ന്യൂകാസിൽ ജെറ്റ്സ് എന്ന ക്ലബ്ബിൽ നിന്നും അദ്ദേഹത്തെ വലിയ തുക നൽകി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.എന്നാൽ പ്രീ സീസൺ ട്രെയിനിങ്ങിനിടയിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഈ സീസണിൽ പ്രീ സീസണിൽ അദ്ദേഹം ഉണ്ടായിരുന്നു. എന്നാൽ വീണ്ടും അദ്ദേഹത്തിന് പരിക്കേറ്റു. ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായി കൊണ്ട് അദ്ദേഹം ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്.നിലവിൽ കളിക്കാൻ അദ്ദേഹം ഫിറ്റ് ആണ്. കഴിഞ്ഞ ബംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തെ കളിപ്പിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ മറ്റൊന്നാണ്.
അതായത് സ്‌ക്വാഡിൽ അദ്ദേഹത്തിന് ഇനി ഇടമില്ല. അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തെ ട്രാൻസ്ഫർ തുക വിൽക്കാനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്. പക്ഷേ വലിയ തുക ലഭിക്കില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സിന് കൃത്യമായി അറിയാം. അതിന്റെ കാരണം പരിക്കുകൾ തന്നെയാണ്. എന്നാലും ലഭിക്കുന്ന ഭേദപ്പെട്ട ഓഫറിന് അദ്ദേഹത്തെ കൈമാറാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്.
പലയിടത്തുനിന്നും അദ്ദേഹത്തിൽ താൽപര്യം വന്നിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ ആയ മുഹമ്മദൻ എസ്സി,പഞ്ചാബ്,ജംഷഡ്പൂർ എന്നിവരൊക്കെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ തായിലീഗിൽ നിന്നും ചൈനയിലെ സെക്കൻഡ് ഡിവിഷനിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നുമൊക്കെ താൽപര്യങ്ങൾ വന്നിട്ടുണ്ട്.കൂടാതെ കേരള സൂപ്പർ ലീഗിൽ നിന്ന് ഒരു ക്ലബ്ബ് അദ്ദേഹത്തിനുവേണ്ടി അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്.പക്ഷേ ചെറിയ തുക മാത്രമായിരിക്കും ലഭിക്കുക.
ബ്ലാസ്റ്റേഴ്സിന്റെ നിലപാട് വ്യക്തമാണ്. ഡീസന്റ് ആയ ഒരു തുകക്ക് അദ്ദേഹത്തെ കൈമാറുക എന്നുള്ളതാണ് തീരുമാനം. പക്ഷേ ഒരല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഏതായാലും അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. ട്രാൻസ്ഫർ ജാലകം അടക്കുന്നതിനു മുൻപ് അതിനു സാധിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.