എന്തോരം മിസ്പാസുകൾ ആണിത്? കേരള ബ്ലാസ്റ്റേഴ്സ് താരത്തിനെതിരെ ആരാധകരുടെ രോഷം ഉയരുന്നു!

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി വഴങ്ങാനായിരുന്നു വിധി. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ലീഡ് നേടിയത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു.എന്നാൽ പിന്നീട് രണ്ട് ഗോളുകൾ നേടിക്കൊണ്ട് ഒഡീഷ്യ വിജയം നേടിയെടുക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരുപാട് അറ്റാക്കുകള്‍ നടത്താൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് നിഹാലിന്റെ പാസിൽ നിന്നും ദിമിയുടെ ഗോൾ പിറന്നത്. ഗോൾ നേടിയതിനു ശേഷം ഡിഫൻസ് വളരെ മികച്ച രൂപത്തിൽ ഉണ്ടായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ തൊട്ടതെല്ലാം പിഴക്കുകയായിരുന്നു.ഞൊടിയിടയിൽ ക്ലബ്ബ് 2 ഗോളുകൾ വഴങ്ങി.തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടതുമില്ല.മാത്രമല്ല നല്ല അവസരങ്ങൾ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞില്ല. മൊത്തത്തിൽ രണ്ടാം പകുതിയിൽ മോശം പ്രകടനമാണ് ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതുകൊണ്ടുതന്നെയാണ് 3 പോയിന്റുകൾ നഷ്ടമായതും.ഇവാൻ വുക്മനോവിച്ച് ഇക്കാര്യം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ മോശം പ്രകടനം നടത്തിയ താരങ്ങളിൽ ഒരാൾ മധ്യനിര താരമായ ഡാനിഷ് ഫറൂഖാണ്. നിരവധി മിസ്സ് പാസ്സുകൾ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. 12 തവണയാണ് അദ്ദേഹം തന്റെ കൈകളിൽ നിന്നും ബോൾ നഷ്ടപ്പെടുത്തിയത്. ഒരു മധ്യനിര താരത്തിൽ നിന്നും ഇത്രയധികം പൊസഷൻ നഷ്ടമാകുന്നത് ഒരിക്കലും ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഗുണകരമായ കാര്യമല്ല. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ ഇപ്പോൾ ഡാനിഷിന് കേൾക്കേണ്ടി വരുന്നുണ്ട്.

ഇത്രയും പരിതാപകരമായ പ്രകടനം നടത്തിയിട്ടും താരത്തെ പിൻവലിക്കാൻ പരിശീലകൻ ഇവാൻ വുക്മനോവിച്ച് തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പരിശീലകനും വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. കൃത്യമായ സബ്സ്റ്റിറ്റ്യൂഷനുകൾ നടത്താൻ വുക്മനോവിച്ചിന് കഴിയുന്നില്ല എന്നാണ് ആരാധകർ ഉയർത്തുന്ന ആരോപണങ്ങൾ. ഇന്നലെ അദ്ദേഹം കൊണ്ടുവന്ന പകരക്കാർക്ക് പ്രത്യേകിച്ച് ഇമ്പാക്റ്റുകൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അവസാനമായി കളിച്ച 3 മത്സരങ്ങളിലും പരാജയപ്പെട്ടതോടുകൂടി വുക്മനോവിച്ചിനും ഇപ്പോൾ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്.

Danish FarooqKerala Blasters
Comments (0)
Add Comment