കേരള ബ്ലാസ്റ്റേഴ്സ് താരം ഫ്രഡിക്ക് ബൈക്ക് അപകടത്തിൽ പരിക്ക്,വിവരങ്ങൾ പുറത്ത്.

കേരള ബ്ലാസ്റ്റേഴ്സ് താരം ഫ്രഡിയുമായി ബന്ധപ്പെട്ട പരിക്കിന്റെ വിവരങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ അദ്ദേഹം ഉടൻതന്നെ പിൻവാങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിന്റെ ഭാഗമാവാൻ ഫ്രഡിക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഈ പരിക്കിന്റെ വിവരങ്ങൾ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ചില വ്യക്തികൾ നൽകുകയും ചെയ്തിരുന്നു.

ഇപ്പോൾ പ്രമുഖ ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മർഗുലാവോ ഫ്രഡിയുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതകൾ നൽകിയിട്ടുണ്ട്.അതായത് ഈ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരത്തിന് ബൈക്ക് ആക്സിഡന്റ് പറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം സർജറിക്ക് വിധേയനായിട്ടുണ്ട്.അദ്ദേഹത്തിന്റെ ഷോൾഡറിന് പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല താടിയെല്ലിനും പരിക്കേറ്റിട്ടുണ്ട്.

പരിക്ക് ഒരല്പം ഗുരുതരമായതിനാലാണ് ഓപ്പറേഷൻ വേണ്ടിവന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.എത്രകാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നത് വ്യക്തമല്ല.പക്ഷേ കുറച്ച് അധികം മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും എന്ന് തന്നെയാണ് അനുമാനിക്കപ്പെടുന്നത്. മാത്രമല്ല ഇതോടൊപ്പം തന്നെ മറ്റൊരു നിർദ്ദേശം കൂടി മാർക്കസ് മർഗുലാവോ നൽകുന്നുണ്ട്. ഇത്തരത്തിലുള്ള ഫുട്ബോൾ താരങ്ങൾ പരമാവധി ബൈക്ക് യാത്ര ഒഴിവാക്കണം എന്നാണ് ഇദ്ദേഹത്തിന്റെ നിർദ്ദേശം.

വളരെ അപകടകരമായ യാത്രമാർഗ്ഗമാണ് ബൈക്കെന്നും,താരങ്ങൾ എല്ലാവരും അത് ഒഴിവാക്കണമെന്നുമാണ് ഇദ്ദേഹം നിർദ്ദേശിച്ചിട്ടുള്ളത്. താരങ്ങൾ പരമാവധി കാറിൽ യാത്ര ചെയ്യണമെന്നുള്ള ഒരു നിർദ്ദേശവും ഇദ്ദേഹം നൽകിയിട്ടുണ്ട്. ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഈ വാർത്ത ഒരല്പം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് നൽകിയിട്ടില്ല.

വരുന്ന നവംബർ 25 ആം തീയതി ഹൈദരാബാദ് എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക. ആ മത്സരത്തിൽ ഫ്രഡി കളിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പരിക്ക് എപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്.പ്രധാനപ്പെട്ട പല താരങ്ങളും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.

Freddy Lallawmawmaindian Super leagueKerala Blasters
Comments (0)
Add Comment