ലെസ്ക്കോവിച്ചിന്റെ തിരിച്ചുവരവിന്റെ പുതിയ വിവരങ്ങൾ പുറത്ത്, അടുത്ത മത്സരത്തിൽ കളിക്കാൻ ഉണ്ടാകുമോ?

ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. വരുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന ശനിയാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക. ബ്ലാസ്റ്റേഴ്സിന് ഇത് ഹോം മത്സരമാണ്.

കഴിഞ്ഞ മത്സരത്തിൽ വിദേശ സെന്റർ ബാക്ക് ആയ മിലോസ് ഡ്രിൻസിച്ചിന് റെഡ് കാർഡ് ലഭിച്ചിരുന്നു.അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അടുത്ത രണ്ടു മത്സരങ്ങളിൽ കളിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ പകരമായി കൊണ്ട് ലെസ്ക്കോവിച്ച് ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിക്കുകയാണ് ആരാധകർ.പക്ഷേ ഈ ക്രൊയേഷ്യൻ താരം പരിക്കിന്റെ പിടിയിലാണ്.

ലെസ്ക്കോവിച്ചിന്റെ പരിക്കിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്. അദ്ദേഹം പരിക്കിൽ നിന്നും മുക്തനായിട്ടില്ല.റിഹാബ് ഇപ്പോഴും തുടരുകയാണ്. ഇന്ത്യക്ക് പുറത്ത് വെച്ചുകൊണ്ടാണ് റിഹാബ് നടത്തുന്നത്. ക്ലബ്ബിനോടൊപ്പം അദ്ദേഹം ഇതുവരെ ജോയിൻ ചെയ്തിട്ടില്ലെങ്കിലും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹം ക്ലബ്ബിനോടൊപ്പം ചേർന്നേക്കും. അത് തീർത്തും ശുഭകരമായ ഒരു വാർത്തയാണ്.

അപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഉണ്ടാവില്ല. അതിനുശേഷം നടക്കുന്ന ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരത്തിലും അദ്ദേഹം ഉണ്ടാവില്ല.അതിനുശേഷം അദ്ദേഹം തിരിച്ചെത്തുമോ എന്നുള്ളതാണ് ആരാധകർ കരയേണ്ടത്. പക്ഷേ ഒഡീഷക്കെതിരെയുള്ള മത്സരത്തിനുശേഷം ഡ്രിൻസിച്ച് തിരിച്ചെത്തുമെന്ന് ഉറപ്പാണ്. അടുത്ത രണ്ട് മത്സരങ്ങളിലും വിദേശ സെന്റർ ബാക്ക് ഇല്ലാതെ കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടിവരും.

എന്നാൽ പ്രീതം കോട്ടലിനൊപ്പം ഹോർമിപാം കാര്യങ്ങളെ നല്ല രൂപത്തിൽ കൈകാര്യം ചെയ്യും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ അവസരങ്ങൾ ഹോർമിക്ക് ലഭിച്ചിട്ടില്ല.അടുത്ത മത്സരത്തിൽ അദ്ദേഹമായിരിക്കും സ്റ്റാർട്ട് ചെയ്യുക.

Kerala BlastersMarko Leskovic
Comments (0)
Add Comment