സസ്പെൻഷൻ.. കേരള ബ്ലാസ്റ്റേഴ്സ് താരം ഒഡീഷക്കെതിരെ ഉണ്ടാവില്ല.
കേരള ബ്ലാസ്റ്റേഴ്സ് ഈ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഒഡീഷ്യയെയാണ് നേരിടുക.ഫെബ്രുവരി രണ്ടാം തീയതിയാണ് ഈ മത്സരം നടക്കുക. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇവരെ നേരിടേണ്ടി വരിക. അതിശക്തരായ എതിരാളികളാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കുന്നത്.
പ്രതിസന്ധികൾ കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.പരിക്ക് തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി. സ്ട്രൈക്കർ പെപ്രയെ കൂടി കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമായിട്ടുണ്ട്.മറ്റു പല താരങ്ങളും പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഏത് തരത്തിലുള്ള ഒരു ഇലവനെയായിരിക്കും കളിക്കളത്തിലേക്ക് ഇറക്കുക എന്നത് ആരാധകർ ആകാംക്ഷ ഭരിതരായി കൊണ്ട് നോക്കുന്ന കാര്യമാണ്.
എന്നാൽ ഇതിനു മുൻപ് ഒരു ഓർമ്മപ്പെടുത്തൽ കൂടി നടത്തേണ്ടതുണ്ട്. അതായത് മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ രാഹുൽ കെപിക്ക് യെല്ലോ കാർഡ് ലഭിച്ചിരുന്നു.ഈ സീസണിൽ അദ്ദേഹം വഴങ്ങുന്ന നാലാമത്തെ യെല്ലോ കാർഡായിരുന്നു ഇത്. ഇതോടുകൂടി അദ്ദേഹത്തിന് സസ്പെൻഷനായിട്ടുണ്ട്.അടുത്ത മത്സരത്തിൽ അദ്ദേഹം പുറത്തിരിക്കണം.
ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ ഈ താരത്തിന്റെ സേവനം കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമായിരിക്കില്ല.അതുകൊണ്ടുതന്നെ അവിടെയും ചില മാറ്റങ്ങൾ പരിശീലകൻ നടത്തേണ്ടതുണ്ട്. ഇഷാൻ പണ്ഡിത ഉൾപ്പെടെയുള്ള ഇന്ത്യൻ സ്ട്രൈക്കർമാർ അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതേസമയം പുതിയ താരം ഫെഡോർ ചെർനിച്ചിനെ ഒഡീഷക്കെതിരെ പരിശീലകൻ പരീക്ഷിക്കുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.അദ്ദേഹം ഇപ്പോൾ ക്ലബ്ബിനോടൊപ്പം തന്നെ ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്.പക്ഷേ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടാവാൻ സാധ്യത കുറവ് തന്നെയാണ്.
ഒഡീഷക്കെതിരെയുള്ള മത്സരം കഴിഞ്ഞാൽ പന്ത്രണ്ടാം തീയതിയാണ് പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് തിരിച്ചെത്തുക. മത്സരം പഞ്ചാബിനെതിരെ കൊച്ചിയിൽ വച്ചുകൊണ്ടാണ് നടക്കുക. എന്നാൽ കലിംഗ സൂപ്പർ കപ്പിലെ പരിതാപകരമായ പ്രകടനം ആരാധകരെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതിൽനിന്നും കരകയറണമെങ്കിൽ ഒഡീഷയെ അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുക തന്നെ വേണം.