ആ ഗോൾ നേടിയപ്പോഴുണ്ടായ സ്റ്റേഡിയത്തിലെ പൊട്ടിത്തെറി: ഒരിക്കലും മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ബ്ലാസ്റ്റേഴ്സ് താരം!
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് അവസാനിച്ചപ്പോൾ സന്തോഷിക്കാനുള്ള വകകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. കാരണം നിരവധി പ്രതിസന്ധികൾക്കിടയിലും ക്ലബ്ബ് നടത്തിയത് മികച്ച പ്രകടനമാണ്. പരിക്കുകളും വിലക്കുകളും പലതവണ വിലങ്ങു തടിയായിട്ടും ബ്ലാസ്റ്റേഴ്സ് അതിനെയെല്ലാം തരണം ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഒന്നാം സ്ഥാനം ബ്ലാസ്റ്റേഴ്സ് നേടിയെടുത്തത്.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സാണ്. ക്ലബ്ബിന്റെ മുന്നേറ്റ നിരയിലെ ഏറ്റവും വലിയ ആശങ്ക സ്ട്രൈക്കർ പെപ്ര തന്നെയായിരുന്നു. എന്തെന്നാൽ അദ്ദേഹം ഗോളടിക്കാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ചു മത്സരങ്ങൾ എടുത്തു നോക്കിയാൽ അദ്ദേഹം ഇമ്പ്രൂവ് ആയതായി കാണാൻ സാധിക്കും. രണ്ട് ഗോളുകളാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയിട്ടുള്ളത്.
മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു അദ്ദേഹം കൊച്ചിയിൽ വച്ച് നടത്തിയിരുന്നത്. ഒരു തകർപ്പൻ ഗോൾ അദ്ദേഹം നേടിയിരുന്നു.ദിമി നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് പെപ്ര തന്നെയായിരുന്നു. ഗോൾ നേടിയതിനു ശേഷം പെപ്ര നൃത്തം വെച്ചതും ഏറെ ശ്രദ്ധ നേടി.അതാണ് തന്റെ ഏറ്റവും മികച്ച നിമിഷമെന്ന് പെപ്ര തന്നെ പറഞ്ഞിട്ടുണ്ട്.
മുംബൈ സിറ്റിക്കെതിരെ നേടിയ ഗോളും അതിനുശേഷം നടത്തിയ ഡാൻസുമാണ് എന്റെ ഏറ്റവും മികച്ച മൊമെന്റ്.ആ സമയത്ത് ഉണ്ടായിരുന്ന സ്റ്റേഡിയത്തിന്റെ ഫീലിംഗ് മറ്റൊന്ന് തന്നെയായിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരു ഓർമ്മ തന്നെയാണ് അത്,ഇതാണ് പെപ്ര പറഞ്ഞിട്ടുള്ളത്.മുംബൈക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ച ഒരു ഗോൾ കൂടിയായിരുന്നു അത്.
അതിന് ശേഷം മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വച്ചുകൊണ്ട് പരാജയപ്പെടുത്താനും കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.അവസാനത്തെ 3 മത്സരങ്ങളിലും വിജയിച്ച ക്ലബ്ബ് മൂന്ന് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടിയിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കലിംഗ സൂപ്പർ കപ്പിലാണ് ഈ മത്സരം നടക്കുക.