ദിമി,ലൂണ,ലെസ്ക്കോ,ജീക്സൺ,നവോച്ച സിംഗ്.. ഇവരുടെയൊക്കെ ഭാവിയെന്ത്? ക്ലബ്ബിൽ തുടരുമോ ഇല്ലയോ?

വരുന്ന സീസണിൽ കാര്യമായ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാകും എന്ന് തന്നെയാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി റൂമറുകൾ പുറത്തേക്ക് വരുന്നുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യതയുള്ള താരങ്ങൾ,ക്ലബ്ബിൽ തന്നെ തുടരാൻ സാധ്യതയുള്ള താരങ്ങൾ,ക്ലബ്ബിലേക്ക് വരാൻ സാധ്യതയുള്ള താരങ്ങൾ എന്നിങ്ങനെ നിരവധി വാർത്തകളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിലെ പല താരങ്ങളുടെയും ഭാവിയുടെ കാര്യത്തിൽ ആ വ്യക്തതകൾ തുടരുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട ചില അപ്ഡേറ്റുകൾ IFTWC യുടെ ഒരു റിപ്പോർട്ടർ നൽകിയിട്ടുണ്ട്.ആ അപ്ഡേറ്റുകൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട താരം ദിമി തന്നെയാണ്. അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടു കൂടി അവസാനിക്കും.ഈ കരാർ അദ്ദേഹം പുതുക്കുമോ എന്നുള്ളതാണ് ഇവിടുത്തെ പ്രധാനപ്പെട്ട ചോദ്യം.

ഇതിന്റെ ഉത്തരം എന്തെന്നാൽ നിലവിൽ ദിമിയുടെ കാര്യത്തിൽ യാതൊരുവിധ പോസിറ്റീവ് ന്യൂസും ഇല്ല എന്നതാണ്. അതായത് അദ്ദേഹം നിലവിൽ കോൺട്രാക്ട് പുതുക്കാനുള്ള യാതൊരുവിധ താൽപര്യങ്ങളും കാണിച്ചിട്ടില്ല. ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം അഡ്രിയാൻ ലൂണയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കരാറും ഈ സീസൺ അവസാനിക്കുന്നതോടുകൂടി പൂർത്തിയാകും.അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കുന്ന കാര്യം എന്തായി എന്നതാണ് അടുത്ത ചോദ്യം. ഒന്നുമായിട്ടില്ല എന്നതാണ് അതിന്റെ ഉത്തരം. അതായത് ലൂണ കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ യാതൊരു വ്യക്തതകളും ഇല്ല. പക്ഷേ ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നത് എന്നത് ഈയിടെ ലൂണ പറഞ്ഞത് ആരാധകർക്ക് ആശ്വാസകരമായ കാര്യമാണ്.

ഇനി ജീക്സൺ സിംഗുമായി ബന്ധപ്പെട്ട ഒന്നാണ്.അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കുന്ന കാര്യം എവിടം വരെയായി എന്നാണ് ചോദ്യം.ഇതുവരെ അക്കാര്യത്തിൽ കൺഫർമേഷനുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് ഉത്തരം. കാര്യങ്ങൾ ഒരല്പം സങ്കീർണ്ണമാണ്.ജീക്സൺ ക്ലബ് വിട്ടാലും അത്ഭുതപ്പെടാനില്ല എന്ന് വേണം അനുമാനിക്കാൻ. ഇനി മറ്റൊരു പ്രധാനപ്പെട്ട താരം ലെസ്ക്കോവിച്ചാണ്. അദ്ദേഹം ക്ലബ്ബിൽ തുടരുമോ എന്നതാണ് ചോദ്യം.നിലവിൽ ഇല്ല എന്നാണ് ഉത്തരം. പക്ഷേ ബ്ലാസ്റ്റേഴ്സ് തീരുമാനം മാറ്റുമോ എന്നത് കണ്ടറിയണം.

മറ്റൊരു താരം നവോച്ച സിങാണ്.അദ്ദേഹത്തിന്റെ ഭാവി എന്താണ് എന്നതാണ് ചോദ്യം.താരത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ല.നിലവിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തുടരാൻ തന്നെയാണ് സാധ്യതകൾ. എത്രയും താരങ്ങളുടെ ഭാവിയുടെ കാര്യത്തിലാണ് സൂചനകൾ ലഭിച്ചിട്ടുള്ളത്. ഒരുപക്ഷേ വരും ദിവസങ്ങളിൽ ഇതിലൊക്കെ മാറ്റം ഉണ്ടാവാനും സാധ്യതയുണ്ട്.

Adrian LunaDimitriosKerala Blasters
Comments (0)
Add Comment