യുഎഇയിൽ വെച്ച് നടന്ന മൂന്നാം പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് വിജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് അൽ ജസീറ അൽ ഹമ്രയെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് നടന്ന രണ്ടു മത്സരങ്ങളിലും വിജയിക്കുകയായിരുന്നു.
ജീക്സൺ സിംഗ് ആയിരുന്നു ഇന്നത്തെ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ. മുന്നേറ്റത്തിൽ ഘാന താരമായ പെപ്രയും ബിദ്യയും ഉണ്ടായിരുന്നു.പെപ്രയെ കൂടാതെ വിദേശ സാന്നിധ്യങ്ങളായിക്കൊണ്ട് ഡൈസുകെ സാകയ്,മിലോസ് ഡ്രിൻസിച്ച് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് മത്സരത്തിന്റെ ആദ്യത്തിൽ തന്നെ ഒരു പെനാൽറ്റി ലഭിച്ചിരുന്നു.ബിദ്യ എടുത്ത ആ പെനാൽറ്റി അദ്ദേഹം പാഴാക്കുകയായിരുന്നു.പക്ഷേ ഈ സ്ട്രൈക്കർ തന്നെ അതിന് പ്രായശ്ചിത്തം ചെയ്തു. ഒരു ഗോൾ അദ്ദേഹം നേടുകയായിരുന്നു.
⚽ Goal Bidya ! KBFC 1 : 0 AJAH #KBFC pic.twitter.com/qDSoHLINtK
— manja pranth (@RudraTrilochan) September 15, 2023
പ്രബീർ ദാസിന്റെ ക്രോസിൽ നിന്നാണ് ബിദ്യയുടെ ഗോൾ പിറന്നത്.ഈ ഗോളിന്റെ ബലത്തിൽ ഏറെ നേരം കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു.പിന്നീട് മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ബ്ലാസ്റ്റേഴ്സ് ഈ ലീഡ് ഉയർത്തുകയായിരുന്നു. പ്രീതം കോട്ടാലാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടാം ഗോൾ നേടിയത്.കോർണർ കിക്കിൽ നിന്നും വന്നപ്പോൾ അദ്ദേഹം വലയിലേക്ക് തട്ടിയിടുകയായിരുന്നു.
ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിന് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. അവസാനത്തെ രണ്ട് മത്സരങ്ങളിലും വിജയിക്കാനായി എന്നത് കോൺഫിഡൻസ് വർദ്ധിപ്പിക്കും.ഇനി ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.