പ്രീ സീസൺ തായ്‌ലാൻഡിൽ,സ്റ്റാറെയുടെ പ്ലാനുകൾ ഇങ്ങനെ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ വളരെ വേഗത്തിൽ ആരംഭിച്ചിട്ടുണ്ട്. കോച്ചിംഗ് സ്റ്റാഫുകളുടെ കാര്യത്തിൽ ഇപ്പോൾ സമ്പൂർണ്ണത വന്നു കഴിഞ്ഞു. നിലവിൽ ബ്ലാസ്റ്റേഴ്സിൽ 5 പരിശീലകരായി. ഇനി പുതിയ താരങ്ങളുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെ ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
ഇത്തവണ നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുള്ളത്.മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ജൂലൈ ആദ്യ ആഴ്ച തന്നെ ബ്ലാസ്റ്റേഴ്സ് ഒരുക്കങ്ങൾ ആരംഭിക്കും. ഇത്തവണത്തെ പ്രീ സീസൺ തായ്‌ലാൻഡിൽ വച്ചുകൊണ്ടാണ് നടത്തപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികേൽ സ്റ്റാറെ കഴിഞ്ഞ സീസണിൽ തായ് ലീഗിലായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവിടുത്തെ മികച്ച ടീമുകൾക്കെതിരെ ബ്ലാസ്റ്റേഴ്സ് കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രണ്ട് ആഴ്ചയോളം തായ്‌ലാൻഡിൽ കേരള ബ്ലാസ്റ്റേഴ്സ് ചിലവഴിക്കും. ഏറ്റവും മികച്ച പരിശീലന സൗകര്യങ്ങളും ഏറ്റവും മികച്ച എതിരാളികളെയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് തായ്‌ലൻഡിലേക്ക് പറക്കുക. അതിനുശേഷം ഡ്യൂറന്റ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസൺ ആരംഭിക്കുക. കഴിഞ്ഞ തവണത്തെപ്പോലെ ഡ്യൂറന്റ് കപ്പിനെ നിസ്സാരമായി കാണാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല.
അതായത് ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ കിരീടം നേടാൻ കഴിയാത്ത ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്.ഡ്യൂറന്റ് കപ്പിന് ബ്ലാസ്റ്റേഴ്സ് പ്രാധാന്യം നൽകാത്തതിൽ ആരാധകർ പലപ്പോഴും നിരാശ പ്രകടിപ്പിക്കാറുണ്ട്. ഇത്തവണ ടൂർണമെന്റിനെ വളരെ ഗൗരവത്തോടുകൂടി തന്നെ പരിഗണിക്കും എന്നുള്ള കാര്യം ഉടമസ്ഥൻ പറഞ്ഞിരുന്നു. വളരെ വേഗത്തിൽ സ്‌ക്വാഡിനെ ഒരുമിച്ച് കൂട്ടി ഡ്യൂറന്റ് കപ്പിൽ മികച്ച പ്രകടനം നടത്തുക എന്നതാണ് ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.അതിനെ മുൻപ് സൈനിങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്.
വരും ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സൈനിങ്ങുകൾ ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചേക്കും. മൊറോക്കൻ താരം നൂഹ് സദൂയി,ഐസ്വാൾ ഗോൾകീപ്പർ നോറ ഫെർണാണ്ടസ്, മറ്റൊരു ഐസ്വാൾ താരം അമാവിയ എന്നിവരെയൊക്കെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.