കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയാണ്.ഡ്യൂറന്റ് കപ്പിലാണ് ആദ്യമായി കൊണ്ട് ക്ലബ്ബ് പങ്കെടുക്കുക.ഗോകുലം കേരള, ബംഗളൂരു എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. ഓഗസ്റ്റ് 13ആം തീയതി ഗോകുലം കേരളക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമത്സരം കളിക്കുക.
ഡ്യൂറന്റ് കപ്പിന് ശേഷം ഫ്രണ്ട്‌ലി മത്സരങ്ങൾ കളിക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. പതിവുപോലെ യുഎഇ ടൂർ തന്നെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് നടത്തുക. സെപ്റ്റംബർ ആദ്യവാരം ബ്ലാസ്റ്റേഴ്സ് UAE യിലേക്ക് പോകും എന്നാണ് പുറത്തുവരുന്ന സൂചനകൾ.മൂന്ന് മത്സരങ്ങളാണ് യുഎഇയിൽ വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.
സെപ്റ്റംബർ 9,12,15 തീയതികളിലായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഫ്രണ്ട്ലി മത്സരം കളിക്കുക. ഇന്റർനാഷണൽ ബ്രേക്കിന്റെ സമയമായതുകൊണ്ട് യുഎഇയിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകൾ ലഭ്യമായിരിക്കും.UAE പ്രൊ ലീഗിലെ ക്ലബ്ബുകൾക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് ഫ്രണ്ട്ലി മത്സരം കളിക്കുക എന്നാണ് ലഭിക്കുന്ന വാർത്തകൾ.എതിരാളികൾ ആരൊക്കെയാണ് എന്നത് പുറത്തേക്ക് വന്നിട്ടില്ല.
പലവിധ പ്രശ്നങ്ങൾ കൊണ്ടും കഴിഞ്ഞ സീസണിൽ മികച്ച ഒരു പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നില്ല. ഇത്തവണ നല്ല ഒരു പ്രീ സീസൺ ലഭിക്കുമെന്നാണ് പ്രതീക്ഷ.ഡ്യൂറന്റ് ഒട്ടുമിക്ക പ്രധാനപ്പെട്ട താരങ്ങളെയും അണിനിരത്തി കൊണ്ടാണ് ക്ലബ്ബ് ഒരുങ്ങുന്നത്.