അടുത്ത സീസണിനു വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് കടക്കുകയാണ്. കഴിഞ്ഞ സീസണിൽ വലിയ മികവ് ഒന്നും പുലർത്താൻ കഴിയാത്തതിന്റെ നിരാശ ആരാധകർക്കുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് പറഞ്ഞുവിട്ടിരുന്നു. അതിനനുസരിച്ചുള്ള സൈനിങ്ങുകൾ വരാത്തത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണെങ്കിലും വെറും ദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പ്ലാനുകളെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നുണ്ട്. അതായത് ജൂലൈ പത്താം തീയതിയാണ് ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ആരംഭിക്കുക.കൊച്ചിയിൽ വെച്ചായിരിക്കും പരിശീലനങ്ങൾ ഒക്കെ നടക്കുക. ഓഗസ്റ്റ് മൂന്നാം തീയതി മുതലാണ് ഡ്യൂറണ്ട് കപ്പ് നടക്കുന്നത്. ചുരുങ്ങിയത് മൂന്ന് മത്സരങ്ങൾ എങ്കിലും ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടിവരും.
പക്ഷേ മെയിൻ ടീമിനെ പറഞ്ഞയക്കുമോ അതല്ല യൂത്ത് ടീമിനെ പറഞ്ഞയക്കുമോ എന്ന കാര്യത്തിൽ ധാരണയായിട്ടില്ല.യുഎഇയിലാണ് ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ സന്നാഹ മത്സരങ്ങൾ കളിക്കുക. സെപ്റ്റംബർ മാസത്തിലാണ് UAE ടൂർ നടക്കുക.
15 ദിവസമായിരിക്കും അവിടെ ടീം ചിലവഴിക്കുക. 3 മത്സരങ്ങളാണ് യുഎഇയിൽ ബ്ലാസ്റ്റേഴ്സ് കളിക്കുക. ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പ്ലാനുകൾ. എല്ലാ പ്രധാനപ്പെട്ട താരങ്ങളും ടീമിനോടൊപ്പം ഉണ്ടാകും എന്ന് തന്നെയാണ് സൂചനകൾ.