കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. ഏറ്റവും ഒടുവിൽ പരിശീലകനായ ഇവാൻ വുകുമനോവിച്ച് വരെ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്നു.ഈ സീസണിലെ ആദ്യ മത്സരം ഡ്യൂറന്റ് കപ്പിൽ ഗോകുലം കേരളക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.
ഇതിനുള്ള ഒരു കിംവദന്തി പുറത്തേക്ക് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റുമായി പ്രീ സീസൺ ഫ്രണ്ട്‌ലി കളിക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു ആ റൂമർ. ബ്ലാസ്റ്റേഴ്സ് സൗദി അറേബ്യയിലേക്ക് പ്രീ സീസൺ ടൂർ നടത്തുമെന്നായിരുന്നു പ്രചരണം.എന്നാൽ ഈ പ്രചരണത്തിൽ യാതൊരുവിധ അടിസ്ഥാനവുമില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാൻ യാതൊരുവിധ സാധ്യതയുമില്ല.
കേരള ബ്ലാസ്റ്റേഴ്സ് ഇതിനു മുൻപ് യുഎഇയിലാണ് പ്രീ സീസൺ മത്സരങ്ങൾ കളിച്ചിട്ടുള്ളത്.പ്രീ സീസണിന് വേണ്ടി ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക് പോവുകയാണെങ്കിൽ യുഎഇയിലേക്ക് തന്നെയാണ് ക്ലബ്ബ് പോവുക. അവിടെയുള്ള ക്ലബ്ബുകളോടായിരിക്കും ബ്ലാസ്റ്റേഴ്സ് കളിക്കുക. മാത്രമല്ല റൊണാൾഡോയുടെ ക്ലബ്ബിന്റെ പ്രീ സീസൺ അവസാനിച്ചിട്ടുമുണ്ട്.ഫറെൻസ്,സെൽറ്റ വിഗോ,ബെൻഫിക്ക,പിഎസ്ജി,ഇന്റർ മിലാൻ എന്നിവർക്കെതിരെയാണ് അൽ നസ്ർ പ്രീ സീസൺ കളിച്ചിട്ടുള്ളത്.
ഇപ്പോൾ അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് കപ്പിൽ പങ്കെടുത്തുകൊണ്ട് അൽ നസ്റിന്റെ സീസൺ തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് പകുതിയോടെ സൗദി അറേബ്യയിലെ ലീഗ് തുടങ്ങും.അൽ നസ്റിനെതിരെ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഫ്രണ്ട്‌ലി മത്സരം ഉണ്ടാവില്ല.