പ്രീ സീസൺ :കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പ്രഖ്യാപിച്ചു!
അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിക്കുകയാണ്. ഇത്തവണ പ്രീ സീസൺ നടത്തുന്നത് തായ്‌ലാൻഡിൽ വെച്ച് കൊണ്ടാണ്.ബ്ലാസ്റ്റേഴ്സ് കോച്ചിംഗ് സ്റ്റാഫ് ഇപ്പോൾ തായ്‌ലാൻഡിൽ എത്തിയിട്ടുണ്ട്. മാത്രമല്ല താരങ്ങൾ ഓരോരുത്തരായി അവിടെ എത്തുകയും ചെയ്യുന്നുണ്ട്.
മൂന്ന് ആഴ്ചയോളം ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിൽ പ്രീ സീസൺ ക്യാമ്പ് സംഘടിപ്പിക്കും എന്നാണ് വിവരങ്ങൾ.മൂന്ന് സൗഹൃദ മത്സരങ്ങൾ കളിച്ചേക്കും.ഈ പ്രീ സീസൺ ടൂറിന് വേണ്ടിയുള്ള ക്ലബ്ബിന്റെ സ്‌ക്വാഡ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും ടീമിനോടൊപ്പം ഉണ്ട്.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, വിദേശ താരങ്ങളായ പെപ്ര,സോറ്റിരിയോ,ഡ്രിൻസിച്ച്,നൂഹ് സദൂയി എന്നിവരൊക്കെ ടീമിൽ ഉണ്ട്. അതേസമയം ഗോൾകീപ്പർ സച്ചിൻ സുരേഷ് ഇല്ല എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്തതു കൊണ്ടായിരിക്കാം താരം ഇല്ലാത്തത്. ഏതായാലും ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് താഴെ നൽകുന്നു.
Goalkeepers:Mohammed Arbaz, Nora Fernandes, Som Kumar
Defenders:Miloš Drinčić, Sandeep Singh, Hormipam Ruivah, Pritam Kotal, Prabir Das, Aiban Dohling, Muhammed Saheef, Naocha Singh
Midfileders:Mohammed Azhar, Mohammed Aimen, Jeakson Singh, Danish Farooq, Freddy Lallawmawma, Vibin Mohanan, Yoihenba Meitei
Forwards:Adrian Luna, Noah Sadaou, iJaushua Sotirio, Kwame Peprah, Rahul KP, Bryce Miranda, Ishan Pandita, R. Lalthanmawia, Sreekuttan MS, Noah Sadaoui, Muhammad Ajsal, Sagolsem Bikash Singh, Saurav