ഇപ്പോൾ കേരളമാണ് എന്റെ നാട്,മഞ്ഞപ്പടയാണ് എന്റെ കുടുംബം,100 ശതമാനവും ഞാൻ അവർക്ക് വേണ്ടി നൽകും :കോട്ടാൽ പറയുന്നു
കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് നേരിടുക. നാളെ രാത്രി 7:30ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചി കലൂരിൽ വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക.കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. ഈ മത്സരത്തിൽ വിജയം നേടി കൊണ്ട് പ്ലേ ഓഫ് യോഗ്യത ഒഫീഷ്യലായിക്കൊണ്ട് ഉറപ്പിക്കാൻ സാധിക്കും എന്ന ഒരു പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലേക്ക് എത്തിച്ച ഇന്ത്യൻ സൂപ്പർതാരമാണ് പ്രീതം കോട്ടാൽ.ഒരുപാട് കാലം മോഹൻ ബഗാന് വേണ്ടി കളിച്ച ഇദ്ദേഹം പിന്നീട് കേരള ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു.സെന്റർ ബാക്ക് പൊസിഷനിലും റൈറ്റ് ബാക്ക് പൊസിഷനിലും പ്രീതം കോട്ടാൽ കളിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് ചില സന്ദർഭങ്ങളിൽ ഒക്കെ തന്നെയും കേരള ബ്ലാസ്റ്റേഴ്സിന് തുണയായിട്ടുണ്ട്.
ഇപ്പോൾ കേരളത്തെക്കുറിച്ചും ഇവിടുത്തെ ഫുട്ബോൾ ആരാധകർ കുറിച്ചുമൊക്കെ അദ്ദേഹം മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഫുട്ബോളിന്റെ ഒരു മണ്ണിൽ നിന്ന് ഫുട്ബോളിന്റെ മറ്റൊരു മണ്ണിലേക്ക് എത്തിയ വ്യക്തിയാണ് താൻ എന്നാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്. കൊൽക്കത്തയിൽ നിന്നും കേരളത്തിലേക്ക് എത്തിയതിനെയാണ് ഇദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചിട്ടുള്ളത്.കോട്ടാൽ പറഞ്ഞതിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്.
ഫുട്ബോളിന്റെ ഒരു ഭൂമിയിൽ നിന്നും ഫുട്ബോളിന്റെ മറ്റൊരു ഭൂമിയിലേക്ക് എത്തിയവനാണ് ഞാൻ. തീർച്ചയായും ഞാൻ കൊൽക്കത്തയെ മിസ്സ് ചെയ്യുന്നുണ്ട്.അവിടെ ഉണ്ടായിരുന്ന ഓരോ മനോഹരമായ ഓർമ്മകൾ ഇപ്പോഴും എന്നോടൊപ്പം ഉണ്ട്. പക്ഷേ ഇപ്പോൾ എന്റെ നാട് കേരളമാണ്.മഞ്ഞപ്പടയാണ് ഇപ്പോൾ എന്റെ കുടുംബം. അവർക്ക് വേണ്ടി ഞാൻ എന്റെ 100% സമർപ്പിക്കും, ഇതാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.
കേരളത്തെയും ഇവിടുത്തെ ആരാധകരെയും അദ്ദേഹം വളരെയധികം നെഞ്ചേറ്റി കഴിഞ്ഞു. ജീവൻ സമർപ്പിച്ചും ഈ ക്ലബ്ബിന് വേണ്ടി കളിക്കാൻ അദ്ദേഹം തയ്യാറാണ്. ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങുമ്പോൾ കൂടുതൽ മികച്ച പ്രകടനം അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. കൊൽക്കത്തയിൽ നിന്നുള്ള മറ്റൊരു സുപ്രധാന ക്ലബ്ബിനെതിരെയാണ് നാളെ അദ്ദേഹം ബൂട്ടണിയുന്നത്.