കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ താരത്തെ കൈവിടുന്നു,പഞ്ചാബ് എഫ്സിയുമായുള്ള ചർച്ചകൾ സജീവമായതായി റിപ്പോർട്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരേയൊരു ട്രാൻസ്ഫർ മാത്രമാണ് നടത്തിയിട്ടുള്ളത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ നഷ്ടമായതിന് പകരം പുതിയ ഒരു താരത്തെ ടീമിലേക്ക് എത്തിച്ചിരുന്നു.ഫെഡോർ ചെർനിച്ച് ക്ലബ്ബിനോടൊപ്പം ഇപ്പോൾ ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുമോ എന്ന കാര്യം മാത്രമാണ് ആരാധകർ ഒറ്റു നോക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ഡൊമസ്റ്റിക് സൈനിങ്ങുകൾ ഇനിയും നടത്തിയേക്കാം എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു.പക്ഷേ ഇനി അതിനുള്ള സാധ്യതകൾ കുറവാണ്.എന്തെന്നാൽ ഈ ജനുവരി ട്രാൻസ്ഫർ ജാലകം അടക്കാൻ കേവലം മണിക്കൂറുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.എന്നാൽ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഒരു താരത്തെ കൈവിട്ടേക്കും.90ണ്ട് സ്റ്റോപ്പേജാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതായത് ബ്രയിസ് മിറാണ്ട ക്ലബ്ബ് വിടാനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കാണുന്നത്. അദ്ദേഹത്തെ കൈവിടാൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്.മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പഞ്ചാബ് എഫ്സിയാണ് അദ്ദേഹത്തെ സ്വന്തമാക്കുക. പഞ്ചാബ്മായുള്ള ചർച്ചകൾ കേരള ബ്ലാസ്റ്റേഴ്സ് അവസാനഘട്ടത്തിൽ എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഈ ട്രാൻസ്ഫർ ജാലകം അടക്കുന്നതിനു മുന്നേ മിറാണ്ട കേരള ബ്ലാസ്റ്റേഴ്സിനോട് ഗുഡ് ബൈ പറഞ്ഞേക്കും.
നേരത്തെ തന്നെ മിറാണ്ടയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇവർ ആരംഭിച്ചിരുന്നു.മിറാണ്ടയും ബ്ലാസ്റ്റേഴ്സ് വിടാൻ തന്നെയാണ് താല്പര്യപ്പെടുന്നത്.കാരണം അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ ലഭിക്കുന്നില്ല.വല്ലപ്പോഴും പകരക്കാരനായി വന്നുകൊണ്ട് വളരെ ചുരുങ്ങിയ മിനുട്ടുകൾ മാത്രമാണ് അദ്ദേഹം കളിക്കാറുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ അവസരങ്ങൾ നൽകുന്ന ഇടത്തേക്ക് പോകാനാണ് അദ്ദേഹത്തിന്റെ പ്ലാൻ. താരത്തെ എത്തിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് പഞ്ചാബ് ഉള്ളത്. ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള ഒരു ഷോട്ട് ടെം ലോൺ അടിസ്ഥാനത്തിൽ ആയിരിക്കും താരത്തെ അവർ സ്വന്തമാക്കുക.
കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റു താരങ്ങളായ ഹോർമിപാം,ബിദ്യശാഗർ സിംഗ് എന്നിവരെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മറ്റുചില ക്ലബ്ബുകൾ നടത്തിയിരുന്നു.പക്ഷേ ഇവരെ കൈവിടാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായിട്ടില്ല.ഇനി ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ നടത്തുമോ എന്നത് വ്യക്തമല്ല.പെപ്രക്ക് പരിക്കേറ്റതിനാൽ ജസ്റ്റിൻ ഇമ്മാനുവലിനെ ലോണിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചു വിളിച്ചിരുന്നു.അതും ഈ ട്രാൻസ്ഫർ വിൻഡോയിൽ സംഭവിച്ച ഒരു മാറ്റം കൂടിയാണ്.