ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഉറപ്പിച്ചു,ഇന്ന് പഞ്ചാബ് 12-0 എന്ന സ്കോറിൽ ജയിച്ചാൽ എന്താകും?

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെയും ഒരു ഗംഭീര വിജയമാണ് നേടിയിട്ടുള്ളത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് CISF പ്രൊട്ടക്ടേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരമായ നോഹ് സദോയിയും മറ്റൊരു താരമായ ക്വാമെ പെപ്രയുമാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.നോഹ് 3 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്.

അതേസമയം പെപ്ര ഒരു ഗോളും മൂന്ന് അസിസ്റ്റുകളും മത്സരത്തിൽ നേടിയിട്ടുണ്ട്. കൂടാതെ ഐമൻ,അസ്ഹർ,നവോച്ച എന്നിവർ ഓരോ ഗോളുകളും നേടി. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് നടക്കുന്ന പഞ്ചാബും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിനും ഈ പോയിന്റ് പട്ടികയിൽ സ്വാധീനം ചെലുത്താൻ സാധിക്കും.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്.7 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് 16 ഗോളുകൾ ആണ് നേടിയിട്ടുള്ളത്. ഒരു ഗോൾ വഴങ്ങി. ഗോൾ ഡിഫറൻസ് പ്ലസ് 15 ആണ്. അതുകൊണ്ടുതന്നെ ഒന്നാം സ്ഥാനം സ്വന്തമാക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ഒരു ഗംഭീര വിജയം പഞ്ചാബിന് നിർബന്ധമാണ്. 13 ഗോളുകളുടെ മാർജിനിൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാൽ മാത്രമാണ് പഞ്ചാബിന് ഒന്നാം സ്ഥാനം ലഭിക്കുകയുള്ളൂ.നിലവിൽ പ്ലസ് മൂന്ന് ആണ് അവരുടെ ഗോൾ ഡിഫറൻസ് വരുന്നത്.

ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് 12-0 എന്ന സ്കോറിന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന്റെയും പഞ്ചാബിന്റെയും ഗോൾ ഡിഫറൻസ് തുല്യമാകും. അപ്പോൾ ഒന്നാം സ്ഥാനക്കാരെ നിർണയിക്കുക ടോസിലൂടെയാണ്. ടോസ് വിജയിക്കുന്നവർ ഒന്നാം സ്ഥാനത്ത് എത്തും. ഇന്നത്തെ മത്സരത്തിൽ 13-1 എന്ന സ്കോറിന് പഞ്ചാബ് വിജയിച്ചു എന്ന് കരുതുക. അങ്ങനെയാണെങ്കിൽ കൂടുതൽ ഗോളുകൾ നേടിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് ഒന്നാംസ്ഥാനം സ്വന്തമാക്കും. കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനക്കാരായി കൊണ്ടായിരിക്കും ക്വാർട്ടറിൽ എത്തുക.

പക്ഷേ ഇതൊക്കെ വിദൂര സാധ്യതകൾ മാത്രമാണ്.എത്രയധികം ഗോളുകൾ നേടി കൊണ്ട് പഞ്ചാബ് വിജയിക്കാനുള്ള സാധ്യത വളരെയധികം കുറവാണ്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് ആധികാരികമായി കൊണ്ട് തന്നെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി എന്ന് നമുക്ക് ഉറപ്പിക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. പക്ഷേ യഥാർത്ഥ പരീക്ഷണങ്ങൾ ഇനി അങ്ങോട്ടുള്ള മത്സരത്തിൽ ആയിരിക്കും നേരിടേണ്ടി വരിക.

Kerala BlastersNoah SadaouiPunjab Fc
Comments (0)
Add Comment