ബ്രസീലിയൻ ക്ലബ്ബിനെയും പരാജയപ്പെടുത്തി, രാജാക്കന്മാരായി വേൾഡ് കപ്പ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് ബ്ലാസ്റ്റേഴ്സ്!

കായിക ലോകത്തെ പ്രമുഖ സ്പോട്ട് മാനേജ്മെന്റായ ഡിപ്പോർട്ടസ് ഫിനാൻസസ് സംഘടിപ്പിക്കുന്ന ട്വിറ്റർ വേൾഡ് കപ്പ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇതിലേക്ക് ആകർഷിക്കാൻ കാരണം ബ്ലാസ്റ്റേഴ്സ് ഇത്തവണ യോഗ്യത കരസ്ഥമാക്കി എന്നുള്ളത് തന്നെയാണ്. അതായത് കായിക ലോകത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും മികച്ച രൂപത്തിൽ ആരാധക പിന്തുണയും പെർഫോമൻസും നടത്തുന്ന ക്ലബ്ബുകളെയാണ് ഇവർ ട്വിറ്റർ വേൾഡ് കപ്പിലേക്ക് പരിഗണിക്കുന്നത്.

ഗ്രൂപ്പ് ഡിയിൽ ഇടം നേടിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിനെ പരാജയപ്പെടുത്തിയിരുന്നു. ട്വിറ്ററിൽ പോൾ രൂപത്തിലാണ് മത്സരം നടക്കുക. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ടീം വിജയം കരസ്ഥമാക്കും. രണ്ടാമത്തെ മത്സരത്തിൽ മില്ലനാരിയോസ് എഫ്സി എന്ന ക്ലബ്ബിനെയായിരുന്നു ബ്ലാസ്റ്റേഴ്സ് നേരിട്ടിരുന്നത്.ഈ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു.

മൂന്നാമത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെയായിരുന്നു ബ്ലാസ്റ്റേഴ്സ് നേരിട്ടിരുന്നത്. ആ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഇപ്പോൾ നാലാമത്തെ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് വിജയക്കൊടി പാറിച്ചിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബായ ബോട്ടോഫോഗോയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.ഒരു കടുത്ത പോരാട്ടമാണ് അരങ്ങേറിയത്.ആകെ 3745 വോട്ടുകളാണ് പോൾ ചെയ്തിട്ടുള്ളത്. അതിൽ 54 ശതമാനം വോട്ടുകൾ നേടി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.

46 ശതമാനം വോട്ടുകളാണ് ബോട്ടഫോഗോക്ക് ലഭിച്ചിട്ടുള്ളത്. നാലിൽ നാലു മത്സരങ്ങളും വിജയിച്ചുകൊണ്ട് 12 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ബോട്ടോഫോഗോയാണ് വരുന്നത്.കേരള ബ്ലാസ്റ്റേഴ്സും ബോട്ടോഫോഗോയും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.

നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ എല്ലാം അവസാനിച്ചിട്ടുണ്ട്.ഇനി പ്രീ ക്വാർട്ടർ മത്സരമാണ് നടക്കാനുള്ളത്.എതിരാളികൾ ആരാണെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ല.

Kerala BlastersTwitter World Cup
Comments (0)
Add Comment