ബ്രസീലിയൻ ക്ലബ്ബ് ഫ്ലുമിനൻസിനെ തോൽപ്പിച്ചു,ബ്ലാസ്റ്റേഴ്സ് വേൾഡ് കപ്പ് ക്വാർട്ടറിൽ പ്രവേശിച്ചു!
ഡിപോർട്ടസ് ഫിനാൻസസിന്റെ ട്വിറ്റർ വേൾഡ് കപ്പ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. കളിച്ച ആറുമത്സരങ്ങളിലും വിജയിച്ചു കൊണ്ട് ഒന്നാമൻമാരായിക്കൊണ്ട് പ്രീ ക്വാർട്ടറിന് യോഗ്യത കരസ്ഥമാക്കിയിരുന്നു.അൽ നസ്ർ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബ്ബുകളെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.
ട്വിറ്ററിൽ പോൾ രൂപത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുക. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ടീം വിജയിക്കും. ആരാധക പിന്തുണയാണ് ഇതിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത്.ബ്ലാസ്റ്റേഴ്സ് ഈ ട്വിറ്റർ വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിനെയായിരുന്നു നേരിട്ടിരുന്നത്.
അവരെ പരാജയപ്പെടുത്താൻ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 74 ശതമാനം വോട്ടുകളും നേടിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.26 ശതമാനം മാത്രമാണ് ഫ്ലുമിനൻസിന് ലഭിച്ചിട്ടുള്ളത്. ആകെ 1867 വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കിരീടം നേടാൻ വലിയ അവസരമുണ്ട്.ട്വിറ്ററിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെ സജീവമാണ്. കായിക ലോകത്തെ പ്രധാനപ്പെട്ട ക്ലബ്ബുകളെയാണ് ഇവർ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഐപിഎൽ ക്ലബ്ബായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പ്രീ ക്വാർട്ടറിൽ മത്സരിക്കുന്നുണ്ട്