ട്വിറ്റർ വേൾഡ് കപ്പ്, കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിച്ചു!

ഇത്തവണത്തെ ട്വിറ്റർ വേൾഡ് കപ്പിന് യോഗ്യത കരസ്ഥമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഡിപോർടസ് ഫിനാൻസസാണ് ഈ വേൾഡ് കപ്പ് സംഘടിപ്പിക്കുന്നത്.ട്വിറ്ററിൽ പോൾ രൂപത്തിലാണ് മത്സരങ്ങൾ നടക്കുക. ആരാധകരുടെ കരുത്താണ് ഈ വേൾഡ് കപ്പിൽ പ്രതിഫലിച്ച് കാണുക.

കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു.ആറുമത്സരങ്ങളിൽ ആറിലും വിജയിച്ചിരുന്നു.മാഞ്ചസ്റ്റർ സിറ്റി,അൽ നസ്ർ എന്നിവരെയൊക്കെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീലിയൻ ക്ലബ്ബിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മെക്സിക്കൻ ക്ലബ്ബായ ചിവാസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എന്നാൽ എതിരാളികളാണ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത്.പോൾ അവസാനിക്കാൻ ഇനി 9 മണിക്കൂറാണ് അവശേഷിക്കുന്നത്.

ആകെ 6458 വോട്ടുകളാണ് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ 75% വോട്ടുകളും സ്വന്തമാക്കിയിട്ടുള്ളത് മെക്സിക്കൻ ക്ലബ്ബ് തന്നെയാണ്.അതേസമയം 25 ശതമാനം വോട്ടുകൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്. അതായത് വേൾഡ് കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്താവുന്നതിന്റെ വക്കിലാണ് ഇപ്പോൾ ഉള്ളത്.ചിവാസിനെ പരാജയപ്പെടുത്തണമെങ്കിൽ ഇനിയും ഒരുപാട് വോട്ടുകൾ ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.

Kerala BlastersTwitter World Cup
Comments (0)
Add Comment