കേരളം ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർതാരമായ കെപി രാഹുലിന് സംബന്ധിച്ചിടത്തോളം ഇപ്പോൾ അവസാനിച്ചത് ബുദ്ധിമുട്ടേറിയ സീസണായിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.കേവലം ഒരു അസിസ്റ്റ് മാത്രമാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്.പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം ആരാധകർക്ക് നൽകാൻ രാഹുലിന് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.
അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ സ്വന്തം ആരാധകരിൽ നിന്ന് പോലും രാഹുലിന് ഏൽക്കേണ്ടി വരുന്നുണ്ട്. അദ്ദേഹത്തെ ഒഴിവാക്കണം എന്നുള്ള ആവശ്യം പോലും ചിലർ ഉന്നയിച്ചിട്ടുണ്ട്.ഏതായാലും ഈ വിമർശനങ്ങളോട് രാഹുൽ ഇതിനിടെ പ്രതികരണം നടത്തിയിരുന്നു.ഇത്തരം വിമർശനങ്ങൾ എത്രയോ തവണ താൻ അനുഭവിച്ചതാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.രാഹുലിന്റെ വാക്കുകൾ ഇപ്രകാരമാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി എനിക്ക് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരു ഫുട്ബോളർ എന്ന നിലയിൽ മാറ്റങ്ങൾ സംഭവിച്ചത് സിസ്റ്റത്തിന് വേണ്ടിയാണ്.ഞാൻ എപ്പോഴും സിസ്റ്റത്തിന് വേണ്ടിയാണ് കളിക്കാറുള്ളത്. സ്വയം ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.ഞാൻ ഇതൊന്നും കാര്യമാക്കുന്നില്ല.ഇത്തരം വിമർശനങ്ങൾ മുൻപ് എത്രയോ തവണ അനുഭവിച്ചതാണ്,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം പറഞ്ഞിട്ടുള്ളത്.
അതായത് താരം സെൽഫിഷാണ് എന്നുള്ള വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ്ബിനും സിസ്റ്റത്തിനും വേണ്ടിയാണ് താൻ കളിക്കാറുള്ളത് എന്നത് വ്യക്തമാക്കുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.ഏതായാലും ഈ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പുറത്തുപോകാൻ വളരെയധികം സാധ്യതകളുണ്ട്. ഗോവ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരത്തെ മികച്ച ഒരു ട്രാൻസ്ഫർ ഫീക്ക് തന്നെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് കൈമാറുക.
രാഹുലിന് പകരം മികച്ച ഒരു ഇന്ത്യൻ വിങറെ കൊണ്ടുവരണം എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യം.കഴിഞ്ഞ സീസണിൽ ഗോളുകളുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളുടെ പങ്കാളിത്തം വളരെ കുറവാണ്. മുന്നേറ്റ നിരയിലെ ഇന്ത്യൻ താരങ്ങൾക്കൊന്നും തിളങ്ങാൻ കഴിഞ്ഞിട്ടില്ല.ഐമൻ മാത്രമായിരുന്നു ഒരല്പമെങ്കിലും മികച്ച പ്രകടനം നടത്തിയത്. അതുകൊണ്ടുതന്നെ ഒരു അഴിച്ചു പണി നടത്തണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്