പെപ്രയുടെ പരിക്ക്,കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലേക്ക് അവൻ തിരിച്ചെത്തുന്നു, ഇതുവരെയുള്ള പ്രകടനം എങ്ങനെ?
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് പരിക്കുകളാണ്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്കാണ് ആരാധകരെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയത്.അദ്ദേഹത്തിന്റെ പകരമായി കൊണ്ട് മുന്നേറ്റ നിരയിലേക്ക് ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.പക്ഷേ പരിക്കുകൾ വിടാതെ പിന്തുടരുകയാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട സ്ട്രൈക്കറായ ക്വാമെ പെപ്രയും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.അദ്ദേഹത്തിന്റെ പരിക്കിന്റെ പൂർണ്ണ വിവരങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്. പക്ഷേ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിന്റെ വലിയൊരു ഭാഗം അദ്ദേഹത്തിന് നഷ്ടമാകും. ഈ സീസണിൽ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ഇനി അദ്ദേഹം കളിക്കുക എന്നാണ് റിപ്പോർട്ടുകൾ.
അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലേക്ക് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമുണ്ട്.ഒരു അടിയന്തര നടപടി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.അതായത് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ വിദേശ സ്ട്രൈക്കറാണ് ജസ്റ്റിൻ ഇമ്മാനുവൽ. എന്നാൽ പെപ്ര വന്നതോടുകൂടി ക്ലബ്ബ് അദ്ദേഹത്തെ കൈവിടുകയായിരുന്നു. നിലവിൽ ഗോകുലം കേരളക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിലാണ് ജസ്റ്റിൻ കളിച്ചു കൊണ്ടിരിക്കുന്നത്.
അദ്ദേഹത്തെ ഉടൻതന്നെ തിരിച്ചുവിളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു കഴിഞ്ഞു എന്നുള്ളത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ലോണിലുള്ള അദ്ദേഹത്തെ ഗോകുലം കേരള വിട്ടു നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഇദ്ദേഹം കളിച്ചിട്ടുണ്ട്.മൂന്നു മത്സരങ്ങളിൽ നിന്ന് 202 മിനിറ്റുകൾ കളിച്ചു താരം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.എന്നാൽ ഗോകുലത്തിന് വേണ്ടി വലിയ മികവ് ഒന്നും അവകാശപ്പെടാൻ ഈ താരത്തിന് കഴിയില്ല.
ഐ ലീഗിൽ എട്ടുമത്സരങ്ങളിൽ നിന്നായി 293 മിനുട്ടുകൾ കളിച്ച താരം ഒരു ഗോളാണ് നേടിയിട്ടുള്ളത്. സൂപ്പർ കപ്പിൽ 3 മത്സരങ്ങളിൽ നിന്ന് 202 മിനിറ്റുകൾ കളിച്ചതാരം ഗോളുകൾ ഒന്നും നേടിയിട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഇന്ത്യയിലെ പ്രകടനം.അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകൾ ഒന്നും വെക്കുന്നതിൽ അർത്ഥമില്ല എന്ന് തന്നെ പറയേണ്ടിവരും.