ബംഗളൂരു കരുതിയിരിക്കുക, വജ്രായുധത്തെ പരീക്ഷിക്കാൻ തീരുമാനിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് ഉള്ളത്.ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ആദ്യ മത്സരത്തിൽ മുമ്പ് സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത 8 ഗോളുകൾക്ക് ക്ലബ്ബ് തോൽപ്പിച്ചിരുന്നു.പിന്നീട് പഞ്ചാബിനോട് സമനില വഴങ്ങി. എന്നാൽ CISF പ്രൊട്ടക്ടേഴ്സ്നെതിരെയുള്ള മത്സരത്തിൽ 7 ഗോളുകളുടെ വിജയം നേടിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നത്. ഗ്രൂപ്പിൽ ഒന്നാമൻമാരായി കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനൽ പ്രവേശനം സാധ്യമാക്കിയത്.

എന്നാൽ ക്വാർട്ടറിൽ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാവില്ല. എന്തെന്നാൽ എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്.ഓഗസ്റ്റ് 23ആം തീയതിയാണ് ഈ മത്സരം നടക്കുക.നിലവിൽ തകർപ്പൻ പ്രകടനം നടത്തുന്നവരാണ് ബംഗളൂരു.ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും അവർ വിജയിച്ചിരുന്നു. സൂപ്പർ താരങ്ങൾ എല്ലാവരും ഇപ്പോൾ ഡ്യൂറൻഡ് കപ്പിൽ അവർക്ക് വേണ്ടി കളിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് ഒരു പുത്തൻ താരത്തെ കൊണ്ടുവന്നിട്ടുണ്ട്. ഫ്രഞ്ച് താരമായ അലക്സാൻഡ്രെ കോയെഫാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ വജ്രായുധം.വലിയ പരിചയസമ്പത്തുമായാണ് ഈ സെന്റർ ബാക്ക് വരുന്നത്. ലീഗ് വണ്ണിലും സ്പാനിഷ് ലീഗിലും ഇദ്ദേഹം കളിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കളിച്ചിട്ടുള്ള താരമാണ് കോയെഫ്.

മാത്രമല്ല വ്യത്യസ്ത പൊസിഷനുകളിൽ ഒരുപോലെ കളിക്കാൻ കഴിയുന്ന താരം കൂടിയാണ് ഇദ്ദേഹം. ഇപ്പോൾ ബംഗളൂരു എഫ്സിക്കെതിരെയുള്ള തങ്ങളുടെ നിർണായക പോരാട്ടത്തിൽ കോയെഫിനെ ഉപയോഗപ്പെടുത്താൻ ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്.താരം ക്ലബ്ബിന് വേണ്ടിയുള്ള അരങ്ങേറ്റം അടുത്ത മത്സരത്തിൽ നടത്തിയേക്കും.ഡ്യൂറന്റ് കപ്പ് സ്‌ക്വാഡിൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തു കഴിഞ്ഞിരുന്നു. അദ്ദേഹം അടുത്ത മത്സരത്തിൽ അരങ്ങേറുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ ആശ്വാസം നൽകുന്ന കാര്യമായിരിക്കും.

മിലോസ് ഡ്രിൻസിച്ച്-കോയെഫ് കൂട്ടുകെട്ട് എത്രത്തോളം വർക്ക് ആവും എന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ്‌. പക്ഷേ ആദ്യ മത്സരത്തിൽ തന്നെ വലിയ വെല്ലുവിളി കോയെഫിന് നേരിടേണ്ടി വന്നേക്കും.ജോർഹെ പെരേര ഡയസ് ഉൾപ്പെടെയുള്ള മുന്നേറ്റ നിരയെയാണ് അദ്ദേഹത്തിന് നേരിടേണ്ടി വരിക. പക്ഷേ കോമ്പിറ്റീഷനിൽ തുടരണമെങ്കിൽ ബ്ലാസ്റ്റേഴ്സ് ഏറ്റവും മികച്ച നിരയെ തന്നെ ഇറക്കൽ നിർബന്ധമാണ്.

Alexandre CoeffBengaluru FcKerala Blasters
Comments (0)
Add Comment