പിള്ളേർ നേടിയത് കിടിലൻ ഗോൾ, ഗ്രൂപ്പിൽ ഒന്നാമത് ബ്ലാസ്റ്റേഴ്സ്!
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബൗസാഹെബ് ബണ്ടോഡ്ക്കർ മെമ്മോറിയൽ ട്രോഫിയിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഡെമ്പോ ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചിട്ടുള്ളത്.
രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ആദ്യം ഡെമ്പോ ഗോവയാണ് ഗോൾ നേടിയത്.പിന്നീട് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെടുക്കുകയായിരുന്നു.അരിത്ര ദാസ് നേടിയ ഗോൾ ആണ് ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തത്.ഒരു കിടിലൻ ഗോൾ തന്നെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.
ടീം വർക്കിന്റെ ഉദാഹരണമായിരുന്നു ഗോൾ. ഒരു കിടിലൻ കൗണ്ടർ അറ്റാക്ക് നടത്തുകയും അതിന്റെ ഫലമായി കൊണ്ട് ഒരു മികച്ച ഗോൾ പിറക്കുകയും ചെയ്തു. സമനില വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്.ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്.
രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് തന്നെയുള്ള എഫ്സി ഗോവ രണ്ടാം സ്ഥാനത്ത് ഉണ്ട്.ഡെമ്പോ സ്പോർട്സ് ക്ലബ്ബ് മൂന്നാം സ്ഥാനത്തും പഞ്ചി ഫുട്ബോളർസ് നാലാം സ്ഥാനത്തുമാണ് ഉള്ളത്. ഏതായാലും ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ആരാധകർക്ക് സന്തോഷം നൽകുന്നതാണ്.