കേരള ബ്ലാസ്റ്റേഴ്സ് മെസ്സിയുടെ നാട്ടുകാരനെ സ്വന്തമാക്കിയതായി റൂമറുകൾ!

കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ സെന്റർ ഫോർവേഡ് ഇല്ലാതെയാണ് ഇത്രയും നാളും കഴിച്ചു കൂട്ടിയിട്ടുള്ളത്.ദിമി ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ ഏകദേശം മൂന്ന് മാസത്തോളം പൂർത്തിയായി. പകരക്കാരനെ കൊണ്ടുവരാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ഒരുപാട് ശ്രമങ്ങൾ ക്ലബ്ബ് നടത്തിയിരുന്നുവെങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു.

ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ട് പുറത്തായതോടുകൂടി ആരാധകരുടെ സ്വരം മാറി തുടങ്ങിയിട്ടുണ്ട്. കനത്ത പ്രതിഷേധങ്ങളാണ് ഇപ്പോൾ ക്ലബ്ബ് മാനേജ്മെന്റിന് ലഭിക്കുന്നത്.പ്രതിഭകളായ നിരവധി താരങ്ങളെ വലിയ വിലക്ക് വിൽക്കുന്നതിൽ മിടുക്ക് കാണിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെ വാങ്ങുന്ന കാര്യത്തിൽ മിടുക്ക് കാണിക്കുന്നില്ല എന്നാണ് ആരാധകർ ആരോപിക്കുന്നത്.സ്ട്രൈക്കർ സൈനിങ് പൂർത്തിയാക്കാൻ സാധിക്കാത്തത് വലിയ ഒരു പോരായ്മയായി കൊണ്ട് തന്നെയാണ് ആരാധകർ ആരോപിക്കുന്നത്.

ഇതിനിടെ മറ്റൊരു റൂമർ കൂടി പുറത്തേക്ക് വന്നിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സൈനിങ് പൂർത്തിയാക്കി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.അതായത് ലയണൽ മെസ്സിയുടെ ജന്മനാടായ റൊസാരിയോയിൽ നിന്നുള്ള ഒരു താരത്തെയാണ് ക്ലബ്ബ് കൊണ്ടുവന്നത് എന്നാണ് റിപ്പോർട്ട്. കരിയറിൽ ആകെ 254 മത്സരങ്ങൾ കളിച്ച താരം 125 ഗോളുകളും നേടിയിട്ടുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ സോഴ്സ് താരം ആരാണ് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ ഇതിന് സമാനമായ പ്രൊഫൈൽ ഉള്ള താരമാണ് മാക്സിമിലിയാനോ ഉറുറ്റി എന്ന മാക്സി. റൊസാരിയോയിലാണ് അദ്ദേഹം ജനിച്ചിട്ടുള്ളത്. 33 കാരനായ താരം നിലവിൽ ഫ്രീ ഏജന്റ് ആണ്.അമേരിക്കയിലെ ഒരുപാട് ക്ലബ്ബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. ഇങ്ങനെ നല്ലൊരു പ്രൊഫൈൽ അവകാശപ്പെടാൻ കഴിയുന്ന താരമാണ് മാക്സി.

പക്ഷേ അദ്ദേഹമാണോ എന്ന കാര്യത്തിൽ ഉറപ്പുകൾ ഒന്നുമില്ല.കേവലം റൂമറുകൾ മാത്രമാണ് പുറത്തേക്ക് വന്നിട്ടുള്ളത്. ഏതായാലും ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ അധികം വൈകിക്കാതെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സൈനിങ്ങ് പൂർത്തിയാക്കിയേക്കും.

ArgentinaKerala BlastersMaximiliano Urruti
Comments (0)
Add Comment