സോറ്റിരിയോയുടെ പകരക്കാരൻ കൺഫേമായി,റയാൻ വില്യംസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്.
ഒരു വിദേശ സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്ക് അത്യാവശ്യമാണ്. നിലവിൽ ഡിമിത്രിയോസ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്രയം. പുതിയ സൈനിങ്ങ് ആയ ജോഷ്വാ സോറ്റിരിയോക്ക് ഗുരുതരമായി പരിക്കേൽക്കുകയും സർജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു.ഈ വർഷം അദ്ദേഹത്തിന് കളിക്കാനാവില്ല.
അതുകൊണ്ടുതന്നെ ഒരു പകരക്കാരനെ ഇപ്പോൾ ക്ലബ്ബ് കണ്ടെത്തി കഴിഞ്ഞു. ഓസ്ട്രേലിയൻ താരമായ റയാൻ വില്യംസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിലേക്ക് വരുന്നത്.IFTWC ഇക്കാര്യം കൺഫോം ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയൻ ക്ലബ്ബായ പെർത്ത് ഗ്ലോറിക്ക് വേണ്ടിയായിരുന്നു അദ്ദേഹം ഇതുവരെ കളിച്ചിരുന്നത്.അവരുമായുള്ള കോൺട്രാക്ടർ റദ്ദാക്കി എന്നത് ഇന്നലെ പുറത്തേക്ക് വന്നിരുന്നു.
Ryan Williams to join Kerala Blasters to replace injured Sotirio. #KBFC #ISL #Transfers #IFTWC #IndianFootball pic.twitter.com/9zslYkdgK3
— IFTWC – Indian Football (@IFTWC) July 28, 2023
ഇന്ത്യയിലെ പ്രമുഖ ക്ലബ്ബിൽ നിന്നും ആകർഷണീയമായ ഒരു ഓഫർ അദ്ദേഹത്തിനുണ്ട് എന്നത് ഇന്നലെ തന്നെ പുറത്തേക്ക് വന്നിരുന്നു. അത് കേരള ബ്ലാസ്റ്റേഴ്സ് ആണ് എന്നത് ഇപ്പോഴാണ് തെളിഞ്ഞത്. 29 വയസ്സ് മാത്രമുള്ള താരം ഓസ്ട്രേലിയൻ ദേശീയ ടീമിന് വേണ്ടി ഒരു മത്സരം കളിച്ചിട്ടുണ്ട്.ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾ ഹാമിന്റെ താരമായിരുന്നു ഇദ്ദേഹം മുമ്പ്.ഇംഗ്ലണ്ടിലെ മൂന്നാം ഡിവിഷനിൽ ഇദ്ദേഹം ഒരുപാട് കാലം കളിച്ചിട്ടുണ്ട്.
ക്ലബ്ബിന് ഗുണകരമാകുന്ന ഒരു നീക്കം തന്നെയാണിത്. എന്നിരുന്നാലും അദ്ദേഹത്തിന് എത്രത്തോളം ഇവിടെ മികവ് പുലർത്താൻ കഴിയും എന്നത് നോക്കികാണാം.