ക്ലബ്ബ് വിടുകയാണ്,ഇന്ത്യയിൽ നിന്ന് ഓഫറുകളുണ്ടെന്ന് സ്ഥിരീകരിച്ച് സൂപ്പർ താരം,ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുമോ?
കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു വിദേശ സെന്റർ ബാക്കിനെ ആവശ്യമുണ്ട്. എന്തെന്നാൽ ക്ലബ്ബിന്റെ ക്രൊയേഷ്യൻ വൻമതിലായിരുന്ന മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്കാണ് ഒരു പുതിയ താരത്തെ ആവശ്യമുള്ളത്.മിലോസ് ഡ്രിൻസിച്ച് ക്ലബ്ബിൽ തന്നെ തുടരും. അദ്ദേഹത്തിന് ഒരു പാർട്ണറെയാണ് ഇപ്പോൾ ആവശ്യമുള്ളത്.
ഒരുപാട് റൂമറുകൾ നേരത്തെ തന്നെ ഉയർന്നു കേട്ടിരുന്നു. അതിലൊന്ന് ടോം ആൽഡ്രെഡുമായി ബന്ധപ്പെട്ടതാണ്.സ്കോട്ടിഷ് താരമായ ഇദ്ദേഹം വളരെയധികം എക്സ്പീരിയൻസ്ഡായിട്ടുള്ള താരമാണ്. ഇതുവരെ ഓസ്ട്രേലിയൻ ലീഗിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. 2019 മുതൽ ബ്രിസ്ബെയ്ൻ റോറിന്റെ താരമാണ് ഇദ്ദേഹം.എന്നാൽ അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്.
ടോം ആൽഡ്രഡ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.ഏഷ്യയിൽ തന്നെ തുടരാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.ഇന്ത്യ,കൊറിയ,തായ് ലാന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് തനിക്ക് ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്ന് ഈ താരം പറയുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ നിന്നും ലഭിച്ച ഓഫർ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിന്റെതായിരിക്കും. എന്തെന്നാൽ നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് ഈ താരത്തെ സമീപിച്ചിരുന്നു.
പക്ഷേ എവിടേക്ക് പോകണം എന്നുള്ളത് ഈ ഡിഫൻഡർ തീരുമാനിച്ചിട്ടില്ല.ബ്ലാസ്റ്റേഴ്സിനെ അദ്ദേഹം തിരഞ്ഞെടുക്കുമോ എന്നത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഓസ്ട്രേലിയയിൽ നിന്നായിരുന്നു ക്ലബ്ബിലേക്ക് വന്നിരുന്നത്.അതേവഴി ടോമും പിന്തുടർന്നാൽ ആരാധകർക്ക് അതൊരു സന്തോഷമുള്ള കാര്യമായിരിക്കും.
വാട്ട്ഫോർഡ്,ബ്ലാക്ക്പൂൾ,മദർ വെൽ തുടങ്ങിയ പ്രശസ്തമായ ക്ലബ്ബുകളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുള്ള താരമാണ് ടോം ആൽഡ്രഡ്.സ്കോട്ട്ലാന്റിന്റെ അണ്ടർ 19 ടീമിനുവേണ്ടി ഇദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്.33 വയസ്സുള്ള താരത്തിന്റെ എക്സ്പീരിയൻസ് തീർച്ചയായും ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുന്ന ഒന്നായിരിക്കും.ബ്രിസ്ബേയ്ൻ റോറിന്റെ ക്യാപ്റ്റൻ കൂടിയായ ഇദ്ദേഹം ഒരു കരുത്തുറ്റ പോരാളി കൂടിയാണ്.ഏതായാലും താരത്തെ ആശ്രയിച്ചുകൊണ്ട് മാത്രമാണ് ഇനിയുള്ള സാധ്യതകൾ നിലനിൽക്കുന്നത്.