ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ സെമിഫൈനൽ കളിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കിക്കേ?വുക്മനോവിച്ച് പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ ഒന്നിനെതിരെ 3 ഗോളുകൾക്ക് തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തിട്ടുള്ളത്.പ്ലേ ഓഫിന് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.
പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷയാണ്.ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക. ഏപ്രിൽ 19 ആം തീയതിയാണ് മത്സരം അരങ്ങേറുക.ഈ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാലാണ് കേരള ബ്ലാസ്റ്റേഴ്സിന് സെമിയിലേക്ക് യോഗ്യത ലഭിക്കുക.പക്ഷേ കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ്യയെ പരാജയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് അതിന് സാധിച്ചിട്ടില്ല.
എന്നാൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് ആത്മവിശ്വാസത്തിലാണ്.ഒഡീഷയെ പരാജയപ്പെടുത്തി കൊണ്ട് സെമിയിലേക്ക് യോഗ്യത നേടാനും സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് സെമിഫൈനൽ കളിക്കാനും സാധിക്കുമെന്നുള്ള ഒരു കോൺഫിഡൻസ് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ മത്സരത്തിനുശേഷം ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ഞങ്ങൾ സെമിഫൈനലിൽ എത്തുകയും ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ വച്ചുകൊണ്ട് ആ മത്സരം കളിക്കുകയും ചെയ്യുന്നത് ആലോചിച്ചു നോക്കിക്കേ? അത് മനോഹരമായ ഒരു കാര്യമായിരിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു സീസണാണ്. പരിക്കുകൾ കാരണവും സസ്പെൻഷനുകൾ കാരണവും ഒരുപാട് പ്രധാനപ്പെട്ട താരങ്ങളെ ഞങ്ങൾക്ക് സീസണിൽ ഉടനീളം നഷ്ടമായി. നിങ്ങൾ മികച്ച ഒരു തുടക്കം ഉണ്ടാക്കിയിരുന്നു. പക്ഷേ പിന്നീട് സംഭവിച്ചത് സഹതാപപരമായ കാര്യമാണ്.പ്ലേ ഓഫ് മത്സരത്തിൽ ഞങ്ങളുടെ ഏറ്റവും ബെസ്റ്റ് ഞങ്ങൾ പുറത്തെടുക്കും,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒഡീഷ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. അവർ അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.