ഷീൽഡ് നേടാൻ ഇനി ബ്ലാസ്റ്റേഴ്സ് എന്ത് ചെയ്യണം? ഇതൊരു വല്ലാത്ത കടമ്പ തന്നെ!
കേരള ബ്ലാസ്റ്റേഴ്സ് ഒരു ഘട്ടത്തിൽ ഇത്തവണത്തെ ഷീൽഡ് നേടുമെന്ന് തോന്നിപ്പിച്ചിരുന്നു.കാരണം ഐഎസ്എല്ലിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ടാംഘട്ടത്തിൽ മോശമല്ലാത്ത രീതിയിൽ കളിച്ചാൽ ഷീൽഡ് സാധ്യത വളരെയധികം ഉണ്ടായിരുന്നു. എന്നാൽ രണ്ടാംഘട്ട മത്സരങ്ങളിൽ അതെല്ലാം കളഞ്ഞു കുളിക്കുന്ന ഒരു കേരള ബ്ലാസ്റ്റേഴ്സിനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. തുടർ തോൽവികൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നു കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലെണ്ണത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ ഷീൽഡ് മോഹം ഉപേക്ഷിച്ചിട്ടുണ്ട്.പക്ഷേ സാധ്യതകൾ പൂർണ്ണമായും ഇല്ലാതായിട്ടില്ല. വല്ലാത്തൊരു കടമ്പ താണ്ടി കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന് ഷീൽഡ് നേടാൻ കഴിയും. ആ സാധ്യതകൾ നോക്കാം. ബ്ലാസ്റ്റേഴ്സ് ആദ്യം ചെയ്യേണ്ട കാര്യം തങ്ങളുടെ ഭാഗം ക്ലിയറാക്കുക എന്നുള്ളതാണ്. അതായത് ഇനി അവശേഷിക്കുന്ന മത്സരങ്ങൾ എല്ലാം തന്നെ ബ്ലാസ്റ്റേഴ്സ് വിജയിക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം എല്ലാ സാധ്യതകളും അവസാനിക്കും. എല്ലാ മത്സരങ്ങളും വിജയിക്കുക എന്നുള്ളത് മാത്രമല്ല,ബാക്കിയുള്ള ടീമുകളുടെ മത്സരഫലങ്ങളെ കൂടി ബ്ലാസ്റ്റേഴ്സ് ആശ്രയിക്കേണ്ടതുണ്ട്. മുംബൈ സിറ്റി ആറോ അതിൽ പോയിന്റുകൾ ഡ്രോപ്പ് ചെയ്യേണ്ടതുണ്ട്. മോഹൻ ബഗാൻ നാലോ അതിലധികമോ പോയിന്റുകൾ ഡ്രോപ്പ് ചെയ്യേണ്ടതുണ്ട്, അതായത് കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാജയപ്പെട്ടത് കൂടാതെ നാല് പോയിന്റുകൾ ഡ്രോപ്പ് ചെയ്യേണ്ടതുണ്ട്. ഒഡീഷയും നാലോ അതിലധികമോ പോയിന്റുകൾ ഡ്രോപ്പ് ചെയ്യേണ്ടതുണ്ട്.
അടുത്തത് എഫ്സി ഗോവയാണ്. അവർ മൂന്നോ അതിലധികമോ പോയിന്റുകൾ ട്രോപ്പ് ചെയ്യേണ്ടതുണ്ട്.ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ.വിദൂര സാധ്യതകളാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ പ്രതീക്ഷയുടെ ഒരു കണിക അവിടെ അവശേഷിക്കുന്നുണ്ട്. വരുന്ന മത്സരങ്ങളിൽ എല്ലാം തന്നെ ബാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.