കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ വലിയ മാറ്റങ്ങളാണ് ഇക്കുറി വരുത്തിയത്.ഖബ്ര,ജെസൽ,നിഷു കുമാർ തുടങ്ങിയ പ്രധാനപ്പെട്ട ഇന്ത്യൻ സാന്നിധ്യങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു. അതേസമയം പ്രീതം കോട്ടാൽ,പ്രബീർ ദാസ്,നവോച്ച സിംഗ് എന്നെ ഇന്ത്യൻ സാന്നിധ്യങ്ങൾ ബാസ്റ്റേഴ്സിന്‍റെ ഡിഫൻസിലേക്ക് എത്തുകയും ചെയ്തിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് രണ്ടു താരങ്ങളെ പരിഗണിക്കുന്നുണ്ട്.ഇതിന് പുറമെ റൈറ്റ് ബാക്ക് പൊസിഷനുമായി ബന്ധപ്പെട്ട ഒരു റൂമർ കൂടി ഇപ്പോൾ വന്നു. അതായത് ഒഡീഷ എഫ്സിയുടെ താരമായ ശുഭം സാരംഗിക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ടുകളാണ് വന്നിട്ടുള്ളത്.അദ്ദേഹവുമായി ക്ലബ്ബ് മാനേജ്മെന്റ് ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.
കേവലം 23 വയസ്സ് മാത്രമുള്ള താരം നേരത്തെ ഡൽഹി ഡൈനാമോസിന് വേണ്ടി കളിച്ചിട്ടുണ്ട്.ഇന്ത്യയുടെ അണ്ടർ 14, അണ്ടർ 17 ടീമുകൾക്ക് സാരംഗി ബൂട്ടണിഞ്ഞിട്ടുണ്ട്. 2018ലായിരുന്നു ഇദ്ദേഹം ഒഡീഷയിൽ എത്തിയത്.2023 വരെയാണ് അദ്ദേഹത്തിന് കോൺട്രാക്ട് ഉള്ളത്.ഒഡീഷ എഫ്സിക്ക് വേണ്ടി 54 മത്സരങ്ങൾ ഈ താരം കളിച്ചിട്ടുണ്ട്.അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു പരിചയമുള്ള താരമാണ് ഇദ്ദേഹം.
റൈറ്റ് ബാക്ക് പൊസിഷനിലേക്ക് മികച്ച താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ട്.എന്നിരുന്നാലും ഇദ്ദേഹത്തെ ലഭിക്കുകയാണെങ്കിൽ അതൊരു മുതൽക്കൂട്ടായിരിക്കും.കൂടുതൽ ആധികാരികമായ വിവരങ്ങൾ ഇനിയും വരേണ്ടിയിരിക്കുന്നു.