കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോൾകീപ്പർമാരെ സൈൻ ചെയ്തു, ഒരാൾ ഐ ലീഗിൽ നിന്ന്!
അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തകൃതിയായി നടത്തുന്നുണ്ട്. ഒരു പുതിയ പരിശീലകനെ നിയമിക്കുക എന്നതാണ് അവരുടെ മുന്നിലുള്ള ആദ്യ കടമ്പ.അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ട്രാൻസ്ഫറുകൾ നടത്താൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും ബ്ലാസ്റ്റേഴ്സ് നടത്തുന്നില്ലെങ്കിലും മാർക്കസ് മെർഗുലാവോ ഉൾപ്പെടെയുള്ളവർ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ സച്ചിൻ സുരേഷ് ക്ലബ്ബിൽ തന്നെ തുടരും. അതേസമയം വെറ്ററൻ താരമായ കരൺജിത്ത് സിങ് ക്ലബ്ബ് വിടുകയാണ്. അതുപോലെതന്നെ ലോൺ അടിസ്ഥാനത്തിലായിരുന്നു മറ്റൊരു ഗോൾകീപ്പറായ ലാറ ശർമ്മ കളിച്ചിരുന്നത്. അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടു എന്നുള്ള കാര്യം മെർഗുലാവോ സ്ഥിരീകരിച്ചിരുന്നു.ബംഗളൂരു എഫ്സിയിലേക്ക് അദ്ദേഹം തിരികെ പോവുകയായിരുന്നു.
അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ഉടൻ ഗോൾകീപ്പറെ സ്വന്തമാക്കും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇപ്പോൾ സജീവമാണ്.അതായത് കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോൾകീപ്പർമാരെ സ്വന്തമാക്കി കഴിഞ്ഞു. ഒരാൾ ഐഎസ്എല്ലിൽ നിന്നുള്ള ഗോൾകീപ്പറാണ്. മറ്റൊരാൾ ഐ ലീഗിൽ നിന്നുള്ള ഗോൾകീപ്പറാണ്.എന്നാൽ ഈ രണ്ടു ഗോൾ കീപ്പർമാർ ആരാണ് എന്ന് വ്യക്തമായില്ലെങ്കിലും സൂചനകൾ ലഭിച്ചിട്ടുണ്ട്.
ഐ ലീഗിൽ നിന്നുള്ള ഗോൾ കീപ്പർ ഐസ്വാൾ എഫ്സിയുടെ ഗോൾ കീപ്പറായ നോറ ഫെർണാണ്ടസാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.പക്ഷേ ഉറപ്പിക്കപ്പെട്ടിട്ടില്ല.ഐഎസ്എല്ലിൽ നിന്നുള്ള ഗോൾകീപ്പർ ആരാണ് എന്നുള്ളത് വ്യക്തമല്ല. വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ നിരവധി ഗോൾകീപ്പർമാർ ഫ്രീ ഏജന്റാവുന്നുണ്ട്.അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്.
ഏതായാലും പുതിയ ഗോൾകീപ്പർമാരെ ഉടൻതന്നെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റുപല നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ടെങ്കിലും ഒഫീഷ്യലി പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. പുതിയ പരിശീലകനെ നിയമിച്ചതിനുശേഷമായിരിക്കും ബ്ലാസ്റ്റേഴ്സ് ഇത്തരം തീരുമാനങ്ങൾ അറിയിക്കുക