ജോഷുവാ സോറ്റിരിയോ,പ്രബീർ ദാസ് എന്നീ രണ്ട് താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് എത്തിച്ചിട്ടുള്ളത്. എന്നാൽ നിരവധി താരങ്ങൾ ക്ലബ്ബ് വിട്ട് കഴിഞ്ഞു.പ്രീ സീസൺ ട്രെയിനിങ് കേരള ബ്ലാസ്റ്റേഴ്സ് ആരംഭിക്കുകയാണ്. എന്നിട്ട് പോലും പുതിയ താരങ്ങൾ എത്താത്തത് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് കടുത്ത എതിർപ്പുണ്ട്.
നിരവധി റൂമറുകൾ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തേക്ക് വന്നിരുന്നു. പക്ഷേ ഒന്നും തന്നെ ഫലം കാണാത്തത് ആരാധകരെ മടുപ്പിക്കുന്നുമുണ്ട്.ഇതിനിടെ സഹൽ അബ്ദു സമദിനെ കൂടി കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുകയാണ്. അതുകൊണ്ടുതന്നെ പുതിയ സൈനിങ്ങുകളെ കുറിച്ച് അറിയാൻ ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.അതുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ടൈംസ് ഓഫ് ഇന്ത്യയുടെ ജേണലിസ്റ്റായ മാർക്കസ് മർഗുലാവോയോട് ചോദിക്കുന്നുമുണ്ട്.
അതിനെ അദ്ദേഹം കൃത്യമായ ഉത്തരം നൽകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് ഈ ആഴ്ചയുടെ അപ്പുറത്തേക്ക് നീളില്ല എന്ന് തന്നെയാണ് ഇദ്ദേഹം പറയുന്നത്.അതായത് വരും ദിവസങ്ങളിൽ ഒരു സൈനിങ്ങ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചേക്കും.അത് ആരായിരിക്കും എന്ന കാര്യത്തിൽ മാത്രമാണ് സംശയങ്ങൾ ഉള്ളത്. നിലവിൽ പ്രധാനമായും രണ്ട് താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും എന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.പ്രീതം കോട്ടാൽ,ഇഷാൻ പണ്ഡിത എന്നിവരാണ് ആ രണ്ടു താരങ്ങൾ.
I don't see the wait extending beyond this week for Kerala Blasters https://t.co/SKcswHQ54a
— Marcus Mergulhao (@MarcusMergulhao) July 12, 2023
ഈ രണ്ടിൽ ഏതെങ്കിലും സൈനിങ് ആയിരിക്കുമോ അതല്ല എന്തെങ്കിലും സർപ്രൈസ് സൈനിങ്ങ് ബ്ലാസ്റ്റേഴ്സ് നടത്തുമോ എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത്.സർപ്രൈസ് സൈനിങ്ങുകൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് കാത്തിരിക്കുന്നത്.പ്രത്യേകിച്ച് മികച്ച വിദേശ താരങ്ങളുടെ സൈനിങ്ങിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിനുണ്ട്. അതിന് പരിഹാരമാകുമോ എന്നത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്.