പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുകയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്.നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് ക്ലബ്ബ് ഉള്ളത്.ഐഎസ്എല്ലിന് വേണ്ടിയാണ് തയ്യാറെടുക്കുന്നത്. പുതിയ പരിശീലകനായ മികയേൽ സ്റ്റാറേക്ക് കീഴിൽ പുതിയ ചരിത്രം കുറിക്കാൻ കഴിയും എന്ന ഒരു ശുഭാപ്തി വിശ്വാസം പല ആരാധകരും ഇപ്പോൾ വെച്ച് പുലർത്തുന്നുണ്ട്. എന്നാൽ ട്രാൻസ്ഫർ വിൻഡോയിലെ ബ്ലാസ്റ്റേഴ്സിന്റെ അലസത ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുകൾ പലപ്പോഴും സാമ്പത്തികപരമായി വിജയമാവുകയാണ് ചെയ്യുക. കഴിഞ്ഞ തവണ സഹലിനെ കൈമാറിയ സമയത്ത് വലിയ ഒരു തുക സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഇത്തവണ ജീക്സൺ സിങ്ങിന്റെ കാര്യത്തിൽ അതിനേക്കാൾ വലുതാണ് സംഭവിച്ചിട്ടുള്ളത്. അതായത് റെക്കോർഡ് ട്രാൻസ്ഫർ തുകക്കാണ് ബ്ലാസ്റ്റേഴ്സ് താരത്തെ വിട്ടിട്ടുള്ളത്. എന്നിരുന്നാലും ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങൾ ഇപ്പോഴും ക്ലബ്ബിന് വിട്ട് പോയിട്ടില്ല.
എന്തെന്നാൽ നിലവിൽ ബ്ലാസ്റ്റേഴ്സിന് ഒരു പ്രധാനപ്പെട്ട സ്പോൺസർമാർ ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്.ഒരു ടൈറ്റിൽ സ്പോൺസറെ ലഭിക്കാത്തത് ക്ലബ്ബിനകത്തെ ആശങ്ക പടർത്തുന്നുണ്ട്. സാമ്പത്തികപരമായി അത് ക്ലബ്ബിനേ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. മാത്രമല്ല കഴിഞ്ഞ തവണ സ്പോൺസർമാരായിരുന്ന ബൈജൂസ് ഇപ്പോൾ സാമ്പത്തികപരമായി തകർന്നടിഞ്ഞതും ക്ലബ്ബിനെ തിരിച്ചടിയായിട്ടുണ്ട്.
കാരണം കഴിഞ്ഞ രണ്ടു വർഷത്തെ സ്പോൺസർഷിപ്പ് തുക ബൈജൂസിൽ നിന്നും ഇതുവരെ ക്ലബ്ബിന് ലഭിച്ചിട്ടില്ല.അതും തിരിച്ചടിയാണ്. ഇങ്ങനെ സ്പോൺസർഷിപ്പിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഒരല്പം ബുദ്ധിമുട്ട് ഇപ്പോൾ അനുഭവിക്കുന്നുണ്ട്. കൂടാതെ ട്രെയിനിങ് ഫെസിലിറ്റിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. നിലവിൽ ട്രെയിനിങ് നടത്തിക്കൊണ്ടിരുന്ന പനമ്പിള്ളി നഗർ മൈതാനം ക്ലബ്ബിന് ഒഴിഞ്ഞു നൽകേണ്ടി വന്നിരുന്നു.പകരം പുതിയ ഒരു ട്രെയിനിങ് ഫെസിലിറ്റി നിർമ്മിക്കുന്നുണ്ട്.
പക്ഷേ അതിന്റെ നിർമ്മാണങ്ങൾ പൂർത്തിയാകാത്തത് ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്.കാരണം വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് പുതിയ ഐഎസ്എൽ തുടങ്ങാൻ അവശേഷിക്കുന്നത്.ഇത്തരം കാര്യങ്ങൾക്ക് ക്ലബ്ബ് ഉടൻ തന്നെ പരിഹാരം കാണും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എത്രയും പെട്ടെന്ന് ഒരു സ്പോൺസർഷിപ്പ് ഡീൽ ഉണ്ടാക്കിയെടുക്കാൻ ആയിരിക്കും ബ്ലാസ്റ്റേഴ്സ് ഇനി ശ്രമിക്കുക.