അപ്ഡേറ്റ് : ജസ്റ്റിൻ ഇമ്മാനുവലിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സ് ട്രയൽസിനായി കൊണ്ടുവന്ന നൈജീരിയൻ യുവതാരമാണ് ജസ്റ്റിൻ ഇമ്മാനുവൽ. അദ്ദേഹം ഈ ഇക്കാലമത്രയും കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് സെഷനിൽ ഉണ്ടായിരുന്നു. മഹാരാജാസിനെതിരെ ബ്ലാസ്റ്റേഴ്സ് ഒരു പരിശീലന മത്സരം കളിച്ചപ്പോൾ അതിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ജസ്റ്റിൻ ഇറങ്ങുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു സുപ്രധാന തീരുമാനം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എടുത്തിട്ടുണ്ട്. അതായത് വരുന്ന ഡ്യൂറന്റ് കപ്പിനുള്ള സ്‌ക്വാഡിൽ ഈ യുവതാരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.ആദ്യം ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു.മാക്സിമസ് ഏജന്റാണ് ഇത് റിപ്പോർട്ട് ചെയ്തത്. ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിനുള്ള ടീമിൽ അല്ല അദ്ദേഹത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നിരുന്നാലും ട്രെയിനിങ്ങിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ ഇമ്പ്രസ് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ഡ്യൂറന്റ് കപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി മികച്ച പ്രകടനം നടത്തിയാൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഉള്ള പ്രധാനപ്പെട്ട സ്‌ക്വാഡിൽ അദ്ദേഹത്തെ ക്ലബ്ബ് ഉൾപ്പെടുത്തിയേക്കും.
ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഗോകുലം കേരള, ബംഗളൂരു എഫ് സി,ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ്. കിട്ടുന്ന അവസരങ്ങൾ മുതലെടുക്കാനാണ് ജസ്റ്റിൻ ഇമ്മാനുവൽ ശ്രമിക്കേണ്ടത്. പ്രൊഫഷണൽ ക്ലബ്ബുകൾക്ക് വേണ്ടി അധികമൊന്നും കളിച്ചു പരിചയമില്ലാത്ത ഈ താരം എങ്ങനെ പെർഫോം ചെയ്യുമെന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.