കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ വിദേശ സാന്നിധ്യമായ വിക്ടർ മോങ്കിൽ ക്ലബ്ബ് വിട്ടിരുന്നു. അതുകൊണ്ടുതന്നെ സെന്റർ ബാക്ക് പൊസിഷനിലേക്ക് ഒരു വിദേശ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഉടനടി സൈൻ ചെയ്യും എന്നത് മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട് ചെയ്തിരുന്നു.മാർക്കോ ലെസ്ക്കോവിച്ചിനൊപ്പം പ്രതിരോധനിര കാക്കാൻ ഒരു മികച്ച താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.
ഇപ്പോൾ മാക്സിമസ് ഏജന്റ് ഒരു ബ്രേക്കിംഗ് ന്യൂസ് പുറത്തുവിട്ടു കഴിഞ്ഞു. അതായത് ആ വിദേശ സെന്റർ ബാക്ക് പൊസിഷനിലേക്ക് സെർബിയൻ താരമായ സ്റ്റീഫൻ മർയനോവിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് വളരെ ഗൗരവമായി കൊണ്ട് തന്നെ പരിഗണിക്കുന്നുണ്ട്. താരത്തിന് വേണ്ടിയുള്ള ചർച്ചകൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുകഴിഞ്ഞു.
28 വയസ്സ് മാത്രം പ്രായമുള്ള ഈ സെന്റർ ബാക്ക് സെർബിയൻ ലീഗിൽ കളിച്ച പരിചയമുള്ള താരമാണ്. കഴിഞ്ഞ സീസണിൽ റാഡ്നിക്കി നിസിന് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ഇപ്പോൾ കരാർ പൂർത്തിയായി കൊണ്ട് അദ്ദേഹം ഫ്രീ ഏജന്റാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്സിന് പ്രയാസമുള്ള കാര്യമായിരിക്കില്ല.
Breaking🚨: As per sources Kerala Blasters are said to be in talks with the Serbian Center Back Stefan Marjanovic.He can handle both Defence & Midfield equally.Has a vast experience playing in Serbian league. Top signing if they can secure his sign.#ISL #KBFC #Transfers✈️ #MXM pic.twitter.com/Lyr94Uk8Lb
— 𝙈𝘼𝙓𝙄𝙈𝙐𝙎 (@maximus_agent) July 18, 2023
സെന്റർ ബാക്ക് പൊസിഷൻ കൂടാതെ ഡിഫൻസീവ് മിഡ്ഫീൽഡർ ആയിക്കൊണ്ടും കളിച്ച് പരിചയമുള്ള താരമാണ് മർയനോവിച്ച്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ സ്വന്തമാക്കിയാൽ അത് ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണം ചെയ്യും. ഡിഫൻസും മിഡ്ഫീൽഡും അനായാസം കൈകാര്യം ചെയ്യുന്ന ഒരു മികച്ച താരത്തെയാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യം.