കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച രീതിയിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ആറുമത്സരങ്ങൾ പിന്നിട്ടപ്പോൾ നാലു വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി. എല്ലാ മത്സരങ്ങളിലും മികവാർന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ്.
പക്ഷേ ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ ആശങ്ക നൽകുന്ന മറ്റൊരു കാര്യം പ്രധാന സ്ട്രൈക്കർ ഗോളടിക്കുന്നില്ല എന്നത് തന്നെയാണ്.ക്വാമെ പെപ്ര ഈ ആറു മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ല.അസിസ്റ്റുകൾ സ്വന്തമാക്കാനും കഴിഞ്ഞിട്ടില്ല.ആരാധകർക്ക് ആശങ്ക നൽകുന്നത് ഏറെ മികച്ച സ്ട്രൈക്കർമാർ പുറത്തുണ്ടായിട്ടും പെപ്ര ലഭിച്ച അവസരങ്ങൾ മുതലെടുക്കുന്നില്ല എന്നത് തന്നെയാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ സ്ട്രൈക്കറാണ് ബിദ്യസാഗർ സിംഗ്. അവസരം കിട്ടുമ്പോൾ എല്ലാം അത് മികച്ച രീതിയിൽ മുതലെടുക്കാൻ സാധിക്കാറുള്ള താരമാണ് ഈ സ്ട്രൈക്കർ. കഴിഞ്ഞ ഡ്യൂറന്റ് കപ്പിലെ അവസാന മത്സരത്തിൽ ഇദ്ദേഹം ഹാട്രിക്ക് നേടിയിരുന്നു. പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുമ്പോൾ സ്ട്രൈക്കർക്ക് അവസരങ്ങൾ ലഭിക്കാറില്ല. ഇത്തവണയും ബിദ്യക്ക് അവസരങ്ങൾ ലഭിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ഈ പരിഗണിക്കുന്നുണ്ട് എന്നുള്ള റൂമറുകൾ പുറത്തേക്ക് വന്നു കഴിഞ്ഞു. ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിടാനായിരിക്കും ബിദ്യ ശ്രമിക്കുക. അവസരങ്ങൾ ലഭിക്കാത്തത് തന്നെയാണ് അദ്ദേഹത്തിന് അസംതൃപ്തി ഉണ്ടാക്കുന്നത്. കഴിഞ്ഞ സമ്മറിൽ തന്നെ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. നിലവിൽ രണ്ട് ക്ലബ്ബുകൾ ഈ സ്ട്രൈക്കറിൽ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. പഞ്ചാബ് എഫ്സിയിലേക്ക് അദ്ദേഹം പോകാനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്.
അതേസമയം ചെന്നൈയിൻ എഫ്സിയും അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ലോണിൽ പോകുന്നതിനോട് കേരള ബ്ലാസ്റ്റേഴ്സ് എതിർപ്പ് കാണിക്കാൻ സാധ്യതയില്ല. പക്ഷേ ആരാധകർക്ക് അസംതൃപ്തിയുണ്ട്. കാരണം ബിദ്യയുടെ മികവ് എന്താണ് എന്നത് അദ്ദേഹത്തെ കൃത്യമായി ഫോളോ ചെയ്യുന്ന ആരാധകർക്കറിയാം. താരത്തെ ഉപയോഗപ്പെടുത്താത്തതിൽ ആരാധകർക്ക് അസംതൃപ്തിയുണ്ട്. അദ്ദേഹത്തെ പൂർണ്ണമായും കൈവിടാതിരുന്നാൽ മതി എന്ന ഒരു നിലപാടിലാണ് ആരാധകരുള്ളത്.