കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ക്ലബ്ബിന്റെ പുതിയ സ്ട്രൈക്കർക്ക് വേണ്ടിയാണ്. സൈനിങ്ങ് വൈകുന്നതിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കടുത്ത എതിർപ്പുണ്ട്. എന്നിരുന്നാൽ പോലും ഒരു മികച്ച താരത്തെ കൊണ്ടുവരാൻ സ്‌കിൻകിസിന് കഴിയുമെന്നുള്ള വിശ്വാസം അവർ കൈവിട്ടിട്ടില്ല.ആ താരം ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും ഉള്ളത്.
ഇന്നലെ മെർഗുലാവോയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കഠിനമായി പരിശ്രമിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.വരുന്ന 48 മണിക്കൂറുകൾ അതിനിർണായകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതായത് 48 മണിക്കൂറുകൾക്കുള്ളിൽ സ്ട്രൈക്കർ സൈനിങ്ങ് പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷേ ആരാധകർ അക്ഷമരാണ്.വീണ്ടും ഈ സ്ട്രൈക്കറുടെ കാര്യം തന്നെയാണ് അദ്ദേഹത്തോട് ചോദിക്കപ്പെട്ടിട്ടുള്ളത്.അതിനുള്ള മറുപടി ഒരിക്കൽ കൂടി അദ്ദേഹം നൽകിയിട്ടുണ്ട്. അതായത് സ്ട്രൈക്കർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൈനിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാളെ രാത്രി വരെ കാത്തിരിക്കൂ എന്നാണ് ഈ പത്രപ്രവർത്തകൻ മറുപടി നൽകിയിട്ടുള്ളത്.
ടൈംസ് ഓഫ് ഇന്ത്യയിൽ വർക്ക് ചെയ്യുന്ന മെർഗുലാവോ ഏറ്റവും വിശ്വസ്നീയമായ സോഴ്സുകളിൽ ഒന്നാണ്. നാളെ രാത്രിയോടുകൂടി സൈനിങ്ങ് പൂർത്തിയാവാൻ സാധ്യതയുണ്ട് എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.നിലവിൽ ഒരു മികച്ച സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സ് ആവശ്യമാണ്.യോവെറ്റിച്ചിന് വേണ്ടിയും മറ്റൊരു സൗത്ത് അമേരിക്കൻ താരത്തിന് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു.അത് രണ്ടും ഫലം കണ്ടിട്ടില്ല.
ദിമി ക്ലബ്ബ് വിട്ട സ്ഥാനത്തേക്കാണ് സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളത്.ദിമിയെ പോലെ അർദ്ധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ കെൽപ്പുള്ള താരത്തെയാണ് ആരാധകർക്ക് വേണ്ടത്. നിലവിൽ പെപ്ര,സോറ്റിരിയോ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ഓപ്ഷൻ ആയികൊണ്ടുള്ളത്.