കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ വീക്ക് പോയിന്റ് ലെഫ്റ്റ് ബാക്ക് പൊസിഷൻ തന്നെയാണ്. പരിചയസമ്പത്തുള്ള ഇന്ത്യൻ താരങ്ങൾ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇല്ല. അതേസമയം റൈറ്റ് ബാക്ക് പൊസിഷനിൽ പ്രതിഭാ ധാരാളിത്തം കേരള ബ്ലാസ്റ്റേഴ്സ് ഉണ്ട്.
ഈ സീസണിലേക്ക് ഒരു മികച്ച ലെഫ്റ്റ് ബാക്കിനെ കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്.ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ പരിശ്രമിക്കുന്നത് എഫ്സി ഗോവയുടെ സൂപ്പർ താരമായ ഐബൻബാ ഡോഹ്ലിംഗിന് വേണ്ടിയാണ് എന്നത് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട കാര്യമാണ്.പക്ഷേ ഗോവ അദ്ദേഹത്തെ വിട്ട് നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ മാക്സിമസ് ഏജന്റ് ഈ കാര്യത്തിൽ ഒരു അപ്ഡേഷൻ നൽകിയിട്ടുണ്ട്.
അതായത് ഐബന് വേണ്ടിയുള്ള ശ്രമങ്ങൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഉപേക്ഷിച്ചിട്ടില്ല. ഗോവയുമായി ഇപ്പോഴും ചർച്ചകൾ നടത്തുന്നുണ്ട്.ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് അദ്ദേഹത്തെ തന്നെ എത്തിക്കാനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്. ചർച്ചകൾ ഇപ്പോൾ അഡ്വാൻസ് സ്റ്റേജിലാണ്.കേരള ബ്ലാസ്റ്റേഴ്സ് പെട്ടെന്ന് ഈ താരത്തിന്റെ സൈനിങ്ങ് പ്രഖ്യാപിച്ചാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല.ഇതാണ് മാക്സിമസ് പറയുന്നത്.
ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും ഡോഹ്ലിംഗ് കളിക്കാറുണ്ട്. അദ്ദേഹത്തെ ഗോവ വിട്ട് നൽകുമോ എന്ന കാര്യത്തിൽ മാത്രമാണ് സംശയങ്ങൾ ഉള്ളത്.നേരത്തെ താരത്തെ വിട്ട് നൽകാൻ ഗോവ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അവരെക്കൊണ്ട് സമ്മതിപ്പിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.