കിരീട വരൾച്ചക്ക് വിരാമമിടാൻ സൂപ്പർ കപ്പിനാകുമോ,ചെയ്യേണ്ടതെന്ത്?ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആരൊക്കെ?

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോളിൽ മാറ്റുരക്കാൻ ആരംഭിച്ചിട്ട് ഇപ്പോൾ പത്തുവർഷങ്ങൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും നിരാശകരമായ ഒരു കാര്യം എന്തെന്നാൽ ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നതാണ്. 3 തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ പരാജയപ്പെട്ടവരാണ് കേരള ബ്ലാസ്റ്റേഴ്സ്.കിരീടത്തിലേക്ക് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല.കന്നിക്കിരീടം എന്നത് ഇപ്പോഴും സ്വപ്നമായി കൊണ്ട് അവശേഷിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ മറ്റൊരു കോമ്പറ്റീഷൻ കൂടി കാത്തിരിക്കുകയാണ്. കലിംഗ സൂപ്പർ കപ്പ് ജനുവരി ഒമ്പതാം തീയതി മുതൽ ആരംഭിക്കുകയാണ്. ഒഡീഷയിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ സൂപ്പർ കപ്പ് അരങ്ങേറുന്നത്.ഐഎസ്എൽ ടീമുകൾ നേരിട്ട് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.മാത്രമല്ല ഇതിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്നലെ പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ ഗ്രൂപ്പിൽ ആണ് വരുന്നത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷെഡ്പൂർ എഫ്സി എന്നിവർക്കൊപ്പം ഒരു ഐ ലീഗ് ടീമും ഈ ഗ്രൂപ്പിൽ ഉണ്ടാകും.ശില്ലോങ്ങ്,ഗോകുലം,കാശി എന്നീ ക്ലബ്ബുകളിൽ ഏതെങ്കിലും ഒന്നായിരിക്കും ഗ്രൂപ്പിൽ ഇടം നേടുക.ഇവരെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത്.

ഗ്രൂപ്പ് ഘട്ടം മറികടക്കുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമൊന്നുമല്ല. 16 ടീമുകളാണ് ആകെ ഏറ്റുമുട്ടുന്നത്.4 ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഉള്ളത്.ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർ സെമിയിലേക്ക് പ്രവേശിക്കും.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടേണ്ടത് നിർബന്ധമാണ്.

കഴിഞ്ഞതവണത്തെ സൂപ്പർ കപ്പിൽ വലിയ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ എല്ലാ ടീമുകൾക്കും 6 വിദേശ താരങ്ങളെ കളിപ്പിക്കാൻ ഉള്ള അനുമതി AIFF നൽകിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഗൗരവത്തോടുകൂടി തന്നെ സൂപ്പർ കപ്പിനെ പരിഗണിച്ചുകൊണ്ട് അത് നേടാൻ വേണ്ടി ശ്രമിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഒരു തുടക്കം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്.

indian Super leagueKalinga Super CupKerala Blasters
Comments (0)
Add Comment