സൗത്ത് അമേരിക്കൻ സ്ട്രൈക്കറുമായി ചർച്ചകൾ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ 11 താരങ്ങളെയാണ് ക്ലബ്ബിൽ നിന്നും ഒഴിവാക്കിയത്. ഒരു വലിയ മാറ്റം തന്നെ ടീമിനകത്ത് സംഭവിച്ചു കഴിഞ്ഞു എന്ന് പറയാം.പക്ഷേ കേവലം നാല് താരങ്ങൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നിട്ടുള്ളത്.അതുകൊണ്ടുതന്നെ ആരാധകർ കടുത്ത രോഷത്തിലാണ്.

മാത്രമല്ല സ്ട്രൈക്കർ പൊസിഷനിലേക്ക് സൈൻ ചെയ്ത വിദേശ താരം ജോഷ്വാ സോറ്റിരിയോക്ക് ഈ വർഷം ഇനി കളിക്കാനാവില്ല.അദ്ദേഹത്തിന് പരിക്കാണ്. അതുകൊണ്ടുതന്നെ ദിമിത്രിയോസിനൊപ്പം ഒരു വിദേശ സ്ട്രൈക്കറെ കൂടി ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്.ഒരു ഏഷ്യൻ താരം വരുമെന്നായിരുന്നു സൂചനകൾ.ഇപ്പോൾ വേറെ റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു.

ഒരു സൗത്ത് അമേരിക്കൻ സ്ട്രൈക്കറുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്.26 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം.അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം തൊട്ടേ ഡോർണി റൊമേറോയുടെ പേര് വന്നിരുന്നു. ഡൊമിനിക്കൻ താരമായ ഇദ്ദേഹം ബോളിവിയൻ ക്ലബ്ബായ ആൽവേസ് റെഡിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹമാണോ അതോ മറ്റേതെങ്കിലും താരമാണോ എന്നത് വ്യക്തമല്ല.

എത്രയും പെട്ടെന്ന് കൂടുതൽ സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.ഇഷാൻ പണ്ഡിറ്റ ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന റിപ്പോർട്ടുകൾ സജീവമാണ്.വെറും ദിവസങ്ങളിൽ കൂടുതൽ സൈനിങ്ങുകൾ ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Kerala BlastersTransfer Rumour
Comments (0)
Add Comment