കേരള ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തുന്നത് ഫ്രഞ്ച് സൂപ്പർതാരവുമായി!
കേരള ബ്ലാസ്റ്റേഴ്സിന് നിലവിൽ ഒരു വിദേശ സെന്റർ ബാക്കിനെ ആവശ്യമുണ്ട്. കാരണം ക്രൊയേഷ്യൻ പ്രതിരോധനിരതാരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ടിരുന്നു.അദ്ദേഹത്തിന്റെ സ്ഥാനത്തേക്കാണ് ഒരു പകരക്കാരനെ ആവശ്യമായി വരുന്നത്. നിലവിൽ പ്രതിരോധത്തിൽ മിലോസ് മാത്രമാണ് വിദേശ താരമായി കൊണ്ട് ഉള്ളത്.
നേരത്തെ ഒരുപാട് റൂമറുകൾ കേട്ടിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.ഇപ്പോൾ ഈ പ്രതിരോധനിരയിലേക്ക് ഒരു ഫ്രഞ്ച് സൂപ്പർതാരത്തെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. 32 കാരനായ അലക്സാന്ദ്രേ കോഈഫിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫ്രഞ്ച് സൂപ്പർ താരമായ ഇദ്ദേഹം വളരെയധികം പരിചയസമ്പത്തുള്ള താരമാണ്. നിലവിൽ ഫ്രീ ഏജന്റ് ആയതുകൊണ്ട് തന്നെ അദ്ദേഹത്തെ കൊണ്ടുവരിക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.
ഏറ്റവും ഒടുവിൽ ഫ്രാൻസിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ കേയിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. യൂറോപ്പിലെ പ്രശസ്ത ക്ലബ്ബുകൾ ആയ ബ്രെസിയ,ബ്രെസ്റ്റ്,ഗ്രനാഡ,മയ്യോർക്ക,ഉഡിനീസി,ലൻസ് എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്.കൂടാതെ ഫ്രാൻസിന്റെ അണ്ടർ 16 മുതൽ അണ്ടർ 21 വരെ ടീമുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. എത്രയോ മികച്ച ഒരു താരം തന്നെയാണ് കോഈഫ്.
അദ്ദേഹത്തെ ലഭിച്ചാൽ തീർച്ചയായും ബ്ലാസ്റ്റേഴ്സിന് വലിയ മുതൽക്കൂട്ടാകും.എന്നാൽ താരം ഇന്ത്യയിലേക്ക് വരാൻ തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. എത്രയും പെട്ടെന്ന് ഒരു സെന്റർ ബാക്കിനെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. വേഗത്തിൽ സൈനിങ്ങുകൾ പൂർത്തിയാക്കും എന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചിരുന്നുവെങ്കിലും അതൊന്നും ഇപ്പോൾ നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.