കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം മൂന്ന് താരങ്ങൾ,വിദേശ സൈനിങ്ങുകളുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങളുമായി മാർക്കസ്.
കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം അവരുടെ ആദ്യത്തെ സൈനിങ്ങ് ആയ ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റതാണ്.അദ്ദേഹത്തിന് സർജറി വേണ്ടതിനാൽ ഈ വർഷം ഇനി കളിക്കാനാവില്ല.പകരക്കാരനെ ഇപ്പോൾ ക്ലബ്ബിന് ആവശ്യമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ട്രാൻസ്ഫർ നീക്കങ്ങളെ കുറിച്ച് മാർക്കസ് മർഗുലാവോ കൂടുതൽ വിവരങ്ങൾ പ്രൊവൈഡ് ചെയ്തു. അതായത് സോറ്റിരിയോക്ക് പരിക്കേൽക്കുന്നതിന് മുമ്പ് രണ്ട് വിദേശ താരങ്ങളെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടിരുന്നത്. ഒരു ഡിഫൻഡറെയും ഒരു അറ്റാക്കറേയുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഐഡന്റിഫൈ ചെയ്തിരുന്നത്.അതിനുശേഷമാണ് ഇദ്ദേഹത്തിന് പരിക്കേൽക്കുകയും പകരക്കാരൻ ആവശ്യമായി വരികയും ചെയ്തത്.
ഈ താരത്തിന് പരിക്കേറ്റത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകൾ മാറിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല.ഇതിനോടകം തന്നെ രണ്ടു വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സോറ്റിരിയോക്ക് പകരമായി കൊണ്ട് ഒരു ഏഷ്യൻ താരമായിരിക്കും എത്തുക. ആകെ മൂന്ന് താരങ്ങൾ ക്ലബ്ബിലേക്ക് എത്തിക്കും.അതിൽ രണ്ട് അറ്റാക്കർമാരും ഒരു ഡിഫൻഡറും ഉണ്ടാവും. ഇതാണ് മാർക്കസ് നൽകുന്ന പുതിയ വിവരം.
ഈ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുകയാണ്.താരങ്ങൾ ആരൊക്കെയാണ് എന്നത് വ്യക്തമല്ല.പക്ഷേ കൂടുതൽ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് നടത്തും എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.