അന്ന് ഇടവേള സമയത്ത് എന്താണ് സംഭവിച്ചത്? എല്ലാം വ്യക്തമായി പറഞ്ഞ് വുക്മനോവിച്ച്

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയം എന്നും ആരാധകർ ഓർക്കുന്ന ഒന്നായിരിക്കും.കാരണം അത്രയേറെ അവിശ്വസനീയമായ രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആ വിജയം നേടിയെടുത്തിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് തോൽവിയെ അഭിമുഖീകരിച്ചിരുന്നു.പക്ഷേ പിന്നീട് രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സംഹാരതാണ്ഡവമായിരുന്നു.

നാല് ഗോളുകൾ നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് അനിവാര്യമായ വിജയം നേടിയെടുക്കുകയായിരുന്നു.രണ്ടാം പകുതിക്ക് ശേഷം ബ്ലാസ്റ്റേഴ്സ് നടത്തിയ പോരാട്ടവീര്യം വളരെ പ്രശംസനീയമാണ്. ഇതേക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ വുക്മനോവിച്ചിനോട് ചോദിക്കപ്പെട്ടിരുന്നു. അന്ന് ഇടവേള സമയത്ത് എന്താണ് സംഭവിച്ചത് എന്നതിന്റെ കൃത്യമായ വിശദീകരണം പരിശീലകൻ നൽകിയിട്ടുണ്ട്.അത് ഇപ്രകാരമാണ്.

ഇടവേള സമയത്ത്, പരിശീലനത്തിൽ നടപ്പിലാക്കിയിരുന്ന തന്ത്രങ്ങൾ ഒന്നും കളിക്കളത്തിൽ മുഴുവനായും നടപ്പിലാക്കാൻ കഴിയുന്നില്ല എന്നുള്ള കാര്യം ടീം മനസ്സിലാക്കി. അതിന്റെ അനന്തരഫലമായി കൊണ്ടാണ് ആദ്യപകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങേണ്ടിവന്നത്. വരുത്തിവെച്ച മിസ്റ്റേക്കുകൾ മാനസികമായി താരങ്ങളെ ബാധിച്ചു. പക്ഷേ ആദ്യത്തെ വാട്ടർ ബ്രേക്കിന് ശേഷം അവർ കളിയിൽ കൂടുതൽ ഫോക്കസ്ഡായി.

ആദ്യ പകുതിക്ക് ശേഷം സംസാരിച്ചത് ശാന്തരായി കളിക്കാൻ വേണ്ടിയാണ്. സ്ട്രാറ്റജികൾ നടപ്പിലാക്കേണ്ട ആവശ്യത്തെപ്പറ്റി സംസാരിച്ചു. തിരിച്ചുവരാൻ സാധിക്കുമെന്ന് അവരെ വിശ്വസിപ്പിച്ചു, പ്രത്യേകിച്ച് ആരാധക പിന്തുണയോടെ കൂടി തിരിച്ചു വരാൻ കഴിയുമെന്ന് അവരോട് പറഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടിയത് ഗുണകരമായി. പിന്നീടാണ് കളിയുടെ തീവ്രത വർദ്ധിച്ചത്.

പുതിയ താരങ്ങൾ വന്നതും ടീമിനെ ഗുണകരമായി.മോട്ടിവേഷൻ ആണ് താരങ്ങളുടെ രണ്ടാം പകുതിയിലെ പ്രകടനത്തിന് കാരണമായത്.അത് എനിക്ക് അഭിമാനം നൽകുന്നു. ആദ്യ പകുതിക്ക് ശേഷം നടന്ന ടീം ടോക്ക് വളരെ നിർണായകമായിരുന്നു, ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്ക് മത്സരത്തിൽ തിരിച്ചു വരാൻ കഴിയും എന്നുള്ള ഒരു വിശ്വാസം പരിശീലകൻ തന്നെയാണ് നൽകിയത്.കൂടെ ആരാധകരുടെ പിന്തുണയും ഉണ്ടായിരുന്നു. അതിന്റെ ഒരു ഫലമായി കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ആ വിജയം സ്വന്തമാക്കിയിട്ടുള്ളത്.

Bengaluru FcKerala Blasters
Comments (0)
Add Comment