സ്വപ്നതുല്യമായ സൈനിങ് നടത്താൻ ബ്ലാസ്റ്റേഴ്സ്, ബ്രസീലിയൻ ലീഗിൽ നിന്നും ഗോൾവേട്ടക്കാരനെത്തുന്നു.
ഒരു വിദേശ സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലേക്ക് അത്യാവശ്യമാണ്. നിലവിൽ ഡിമിത്രിയോസ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്രയം. പുതിയ സൈനിങ്ങ് ആയ ജോഷ്വാ സോറ്റിരിയോക്ക് ഗുരുതരമായി പരിക്കേൽക്കുകയും സർജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു.ഈ വർഷം അദ്ദേഹത്തിന് കളിക്കാനാവില്ല.
അതുകൊണ്ട് മികച്ച ഒരു സ്ട്രൈക്കറെ എത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ആ സ്ഥാനത്തേക്ക് ബ്രസീലിയൻ ലീഗിൽ നിന്നും ഒരു സൂപ്പർ താരം എത്തുന്നു എന്ന വാർത്തയാണ് സജീവം.പ്രമുഖ മാധ്യമങ്ങൾ എല്ലാവരും ഈ റൂമർ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 34കാരനായ തിയാഗോ ഗൽഹാർഡോയാണ് ആ സൂപ്പർ സ്ട്രൈക്കർ.
ബ്രസീലിയൻ ക്ലബ്ബായ ഫോർട്ടലേസയുടെ താരമാണ് ഇദ്ദേഹം.ബ്രസീലിയൻ ലീഗിൽ ഇപ്പോഴത്തെ സീസണിൽ 12 മത്സരങ്ങൾ കളിച്ച ഈ താരം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.സെൽറ്റ വിഗോ,വാസ്ക്കോ ഡ ഗാമ, ഇന്റർനാഷണൽ തുടങ്ങിയ പല പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. 2025 വരെയാണ് ഇദ്ദേഹത്തിന് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നത്.ഈ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നുണ്ട്.
താരത്തിന്റെ പ്രായം ഒരല്പം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും പരിചയസമ്പത്ത് ടീമിന് ഗുണകരമാവും. അതുകൊണ്ടുതന്നെ താരത്തെ ലഭിച്ചു കഴിഞ്ഞാൽ അത് പോസിറ്റീവായ ഒരു കാര്യമായിരിക്കും.