ഇന്ന് ഡ്യൂറന്റ് കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഉടനീളം തകർപ്പൻ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് അർഹിച്ച വിജയമാണ് കരസ്ഥമാക്കിയത്. അരങ്ങേറ്റ മത്സരത്തിൽ നോഹ് സദോയി ഹാട്രിക്ക് നേടിക്കൊണ്ട് തിളങ്ങുകയായിരുന്നു. മറ്റൊരു സൂപ്പർതാരം പെപ്രയും ഹാട്രിക്ക് കരസ്ഥമാക്കി. മുംബൈ സിറ്റിയുടെ റിസർവ് ടീമായിരുന്നു പങ്കെടുത്തിരുന്നത്. അത് ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.
നോഹ്,പെപ്ര,ലൂണ,ഐമൻ എന്നിവരൊക്കെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തെ നയിച്ചിരുന്നത്. ആദ്യ അരമണിക്കൂറിൽ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആധിപത്യം പുലർത്തിയെതെങ്കിലും ഗോളുകൾ ഒന്നും വന്നില്ല. മത്സരത്തിന്റെ 32ആം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ പിറന്നത്.നോഹ് സദോയിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.അതിനുശേഷം ഗോളിന്റെ മഴ പെയ്യുകയായിരുന്നു.39ആം മിനുട്ടിൽ പെപ്ര ലീഡ് ഉയർത്തി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് പെപ്ര മറ്റൊരു ഗോൾ കൂടെ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയിൽ എതിരല്ലാത്ത മൂന്ന് ഗോളുകളുടെ ലീഡ് നേടിക്കൊണ്ടാണ് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ അറ്റാക്കിങ് കടുത്തു.51ആം മിനുട്ടിൽ നോഹ് ലീഡ് നാലാക്കി. രണ്ട് മിനിറ്റിനു ശേഷം പെപ്ര തന്റെ ഹാട്രിക്ക് തികച്ചു. തുടർന്ന് 76ആം മിനുട്ടിൽ നോഹും ഹാട്രിക്ക് തികക്കുകയായിരുന്നു. പിന്നീട് ഇഷാൻ പണ്ഡിറ്റയുടെ ഊഴമായിരുന്നു.86,87 മിനുട്ടുകളിൽ ഇഷാൻ ഗോളുകൾ നേടി. ഇതോടെയാണ് ബ്ലാസ്റ്റേഴ്സ് 8 ഗോളുകളുടെ വിജയം സ്വന്തമാക്കിയത്.
മത്സരത്തിൽ എല്ലാ താരങ്ങളും മിന്നുന്ന പ്രകടനം ആണ് നടത്തിയത്. ഏറ്റവും മികച്ച രൂപത്തിൽ കളിച്ചത് നോഹ് തന്നെയാണ് എന്ന് നിസംശയം പറയാൻ സാധിക്കും.മത്സരത്തിൽ ഉടനീളം പറന്നു കളിക്കുകയായിരുന്നു അദ്ദേഹം.അഡ്രിയാൻ ലൂണയും സഹീഫുമൊക്കെ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഇനി അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.